Kerala

വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകൻ ഫാ.ജോർജ് വേട്ടാപ്പറമ്പിൽ നിര്യാതനായി

മൃതസംസ്കാരകർമ്മങ്ങൾ രാവിലെ 11 മണിക്ക് ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ...

ജോസ് മാർട്ടിൻ

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മുതിർന്ന വൈദീകൻ ഫാ.ജോർജ് വേട്ടാപ്പറമ്പിൽ നിര്യാതനായി, 83 വയസായിരുന്നു. 2012 മുതൽ കാക്കനാട് ആവിലഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു ഫാ.ജോർജ്. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ മൃതസംസ്കാരകർമ്മങ്ങൾ നടക്കും.

തന്റെ ജീവിതകാലം മുഴുവൻ അതിരൂപതക്കും നാടിനും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 1965 മാർച്ച് 14-ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ച അദ്ദേഹം കുരിശിങ്കൽ, പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നീ ഇടവകകളിൾ സേവനം ചെയ്തിട്ടുണ്ട്.

ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ ചേരാനല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിലും, 9.30 മുതൽ 11 വരെ ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിലും ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും മൃതസംസ്കാര കർമ്മങ്ങൾ നടക്കുക.

ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937-ലായിരുന്നു ഫാ.ജോർജ് വേട്ടാപ്പറമ്പിലിന്റെ ജനനം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker