വത്തിക്കാൻ വീണ്ടും തൂവെള്ളയണിഞ്ഞു/ ധവളിതമായി… മഞ്ഞു കണങ്ങൾക്കിടയിൽ വത്തിക്കാൻ – കാണാം ചിത്രങ്ങൾ
വത്തിക്കാൻ വീണ്ടും തൂവെള്ളയണിഞ്ഞു/ ധവളിതമായി... മഞ്ഞു കണങ്ങൾക്കിടയിൽ വത്തിക്കാൻ - കാണാം ചിത്രങ്ങൾ
അനുരാജ്, റോം
വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് വത്തിക്കാൻ ഉൾപ്പെടെ ‘അനശ്വര നഗരം’ മുഴുവൻ ആറു വർഷങ്ങൾക്കു ശേഷം വീണ്ടും ധവളിതമായി. തലേദിവസത്തെ മഴക്കുശേഷം, “ദി ബീസ്റ് ഫ്രം ദി ഈസ്റ്റ്” എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്ന സൈബീരിയൻ ശീതകാറ്റ് കൂടെ വന്നുചേർന്നപ്പോൾ, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കൂടിയ താപനിലയായ 12° c ഇൽ നിന്ന് പെട്ടെന്ന് -6°c യിലേക്ക് താഴുകയായിരുന്നു. ഇതാണ് പെട്ടെന്നുള്ള മഞ്ഞു വീഴ്ചയ്ക്ക് കാരണം.
ഇതേ തുടർന്ന് ഏതാനും മണിക്കൂർ റെയിൽ- റോഡ് ഗതാഗതം സ്തംഭിച്ചു. ചില സ്ഥലങ്ങളിൽ മരങ്ങളുടെ ശിഖരങ്ങൾ മുറിഞ്ഞു വീണു. റോമാ മുനിസിപ്പാലിറ്റി വേണ്ട മുൻകരുതലുകൾ എടുത്തിരുന്നതിനാൽ ആൾ അപായങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. യാചകർക്കും ഭവന രഹിതർക്കും പ്രത്യേക ക്യാമ്പുകൾ തുറന്ന് ലോകത്തിനു മാതൃക നൽകി.
റോമിൽ അതിശൈത്യം ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. സ്‌കൂളുകൾക്കും വിവിധ യൂണിവേഴ്സിറ്റികൾക്കും ഗവണ്മെന്റ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നു.
അപ്രതീക്ഷിതമായിരുന്നെങ്കിലും അപൂർവമായ ഈ മഞ്ഞു വീഴ്ച വളരെ ഉത്സാഹത്തോടെയാണ് സഞ്ചാരികൾ വരവേറ്റത്. ധാരാളം ആൾകാർ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ചത്വരത്തിൽ തടിച്ചുകൂടി മഞ്ഞിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാനും മാഞ്ഞു വാരി എറിഞ്ഞ് കളിക്കാനും ഉള്ള തിരക്കിലായിരുന്നു. പലർക്കും ഓർമയിൽ സൂക്ഷിക്കാനുള്ള ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിക്കുന്നതായിരുന്നു ഈ മാഞ്ഞു വീഴ്ച.
വത്തിക്കാൻ സിറ്റി
കൊളോസിയം
പാന്തേയോണ്‍
പിയാത്സ വെനീസിയ
പിയാത്സ നവോണ
ചിത്രങ്ങൾ:
ഫാ. ജൂഡ് ജോസഫ് (കൊച്ചി)
അലക്സ് ഗോട്ടിവ്‌സ്‌കിയ (റഷ്യ)