Vatican

വത്തിക്കാന്‍ ചത്വരത്തില്‍ ഉക്രെയ്ന്‍ പതാകകള്‍ പാറിപ്പറന്നു

ഉക്രെയ്ന്‍ രാജ്യത്തിന്‍റെ പതാകകളുമായി 25000 തിര്‍ഥാടകര്‍

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ചത്വരത്തില്‍ ഉക്രെയ്ന്‍ പാതകകള്‍ പാറിപ്പറന്നു. ഉക്രെയ്ന്‍ രാജ്യത്തിന്‍റെ പതാകകളുമായി 25000 തിര്‍ഥാടകര്‍ ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഞ്ചലൂസ് പ്രസംഗത്തില്‍ പങ്കെടുത്തതോടെ വത്തിക്കാന്‍ ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാട് കൃത്യമായി വീണ്ടും വ്യക്തമാക്കുകയാണ്.

ഉക്രെയ്നില്‍ സമാധാനത്തിനും തുറന്ന മാനുഷിക ഇടനാഴികള്‍ക്കുമായിപ്പാപ്പ അഭ്യര്‍ത്ഥിച്ചു. യുക്രെയ്നിലെ സമാധാനത്തിനും മാനുഷിക ഇടനാഴികള്‍ ഉറപ്പുനല്‍കുന്നതിനും, യുദ്ധത്തില്‍ ഇരയായവരുടെ, പ്രത്യേകിച്ച് പലായനം ചെയ്യുന്ന അമ്മമാരുടെയും കുട്ടികളുടെയും സഹായത്തിനായി എല്ലാവരും ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു.

ഉക്രെയ്നിലെ ശത്രുത അവസാനിപ്പിക്കാനും പലായനം ചെയ്യുന്നവര്‍ക്ക് അടിയന്തര സഹായവും പാര്‍പ്പിടവും ലഭിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആവശ്യപെട്ടു.

യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിനായി വത്തിക്കാന്‍ എന്തിനും തയ്യാറാണെന്ന് വ്യക്തമാക്കിയ പാപ്പ ഉക്രെയ്നിലേക്ക് രണ്ട് കര്‍ദ്ദിനാള്‍മാര്‍ അയച്ചെന്നും വ്യക്തമാക്കി,

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker