വത്തിക്കാനില്‍ 2018 ജനുവരി 1 മുതല്‍ സിഗരറ്റ് നിരോധിക്കുന്നു
വത്തിക്കാനില്‍ 2018 ജനുവരി 1 മുതല്‍ സിഗരറ്റ് നിരോധിക്കുന്നു
വത്തിക്കാന്‍ സിറ്റി; വത്തിക്കാനില്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ സിഗരറ്റ് വില്‍പന നിരോധിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാന്‍ വക്‌താവ് ഗ്രിഗ് ബുര്‍ഗാണ് ഫ്രാന്‍സിസ് പാപ്പയുടെ ഈ പ്രഖ്യാപനം ഔദ്യോഗികമായി പുറത്ത് വിട്ടത്. വത്തിക്കാനിലെ മാര്‍ക്കറ്റുകളില്‍ സിഗരറ്റ് വില്‍പ്പന നിരോധിക്കാനുളള പാപ്പയുടെ തിരുമാനം പാപ്പയുടെ വ്യക്‌തിപരമായ അധികാര പരിധിയില്‍ നിന്നുമാണ് . ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തിയെ പ്രോത്‌സാഹിപ്പിക്കുന്നത് വത്തിക്കാന് ഉചിതമല്ല , അതിനാല്‍ തന്നെ സിഗരറ്റില്‍ നിന്നുളള വരുമാനം ആവശ്യമില്ലെന്നും ഗ്രിഗ്‌ബുര്‍ഗ് അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് മനുഷ്യരാണ് പുകവലിമൂലം ലോകത്താകമാനം മരണപ്പെടുന്നത്, സിഗരറ്റ് വില്‍പനയുടെ നിരോധനത്തിലൂടെ വത്തിക്കാന്‍ വിപണിയുടെ വലിയൊരു വരുമാന സ്രോതസാണ് നഷ്‌ടപ്പെടുന്നത്. വത്തിക്കാനില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇല്ലാത്തതിനാല്‍ ഇറ്റലിയിലെ വിലയെക്കാള്‍ വളരെ കുറഞ്ഞ വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക , ജീവന് അപകടം വരുത്തുന്ന ഒരു ലാഭവും നിയമപരമല്ലെന്ന് പാപ്പ പറഞ്ഞു.
പുരുഷന്‍മാരും സ്‌ത്രീകളും യുവജനങ്ങളും ധാരാളമായി പുക വലിക്കുന്ന ഇറ്റലിയില്‍ ഏതു തരത്തിലുളള പ്രതികരണമാണ് സിഗരറ്റ് നിരോധനത്തിലൂടെ ഉണ്ടാകുന്നതെന്ന് അറിയാന്‍ മാധ്യമങ്ങള്‍ കാതോര്‍ത്തിരിക്കുകയാണ്