സ്വന്തം ലേഖകൻ
വത്തിക്കാൻ: വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലായിരുന്നു ഓശാന ഞായർ ആഘോഷങ്ങൾ. രാവിലെ 9.30-ന് ഫ്രാന്‍സിസ് പാപ്പാ ഒലിവുചില്ലകൾ ആശീർവ്വദിച്ച് ജനങ്ങൾക്കു നൽകി, തുടർന്ന് ദിവ്യബലിയും.
റോമിൽ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങളുടെ സിനഡിന് ഒരുക്കമായുള്ള സംഗമത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 300-ൽ അധികം യുവജനപ്രതിനിധികളും ഓശാന ഞായർ ആഘോഷത്തിൽ വിശിഷ്ടാധിതികളെപ്പോലെ പങ്കെടുത്തു.
ഞായറാഴ്ച വളരെ നേരത്തേതന്നെ വിശ്വാസിസമൂഹം വത്തിക്കാൻ ചത്വരത്തിൽ ഇടംപിടിക്കാൻ എത്തിയിരുന്നു.
ഈ ദിനത്തിൽ ഓരോരുത്തരും ആത്മശോധനയ്ക്കായി ശ്രമിക്കണം എന്ന് പാപ്പാ ആവശ്യപ്പെട്ടു. കാരണം, പീഡാസഹന വായനയിൽ കണ്ടതുപോലെ നമ്മളിലും സ്നേഹവും, സ്വയം നൽകലും, വെറുപ്പും, ഒഴിവാക്കലും, ഒറ്റുകൊടുക്കലും, കൈ കഴുകലും ഒക്കെ ഉണ്ട്.
യുവജനങ്ങൾ ധൈര്യസമേതം സത്യം വിളിച്ചുപറയുവാൻ തയ്യാറാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.