വത്തിക്കാക്കാന്റെ വിദേശകാര്യ മേധാവി ലെബനോന്‍ സന്ദര്‍ശിച്ചു.
ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ അദ്ദേഹം നടത്തിയ ഈ സന്ദര്‍ശനം.
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിദേശകാര്യാലയ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ ലെബനോന്‍ സന്ദര്‍ശിച്ചു.
സാമ്പത്തിക രാഷ്ട്രീയപ്രതിസന്ധിയിലുഴലുന്ന ലെബനനിലെ ജനങ്ങളോടു പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനുമുള്ള സാമീപ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അടയാളമായിരുന്നു, ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ അദ്ദേഹം നടത്തിയ ഈ സന്ദര്‍ശനം.
ലെബനനേറ്റ മുറിവുകള്‍ സൗഖ്യമാക്കുകയും പിരിമുറുക്കങ്ങള്‍ക്ക് അയവുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ലെബനന്‍ ജനതയ്ക്കിടയില്‍ ഒരു ദേശീയ സംവാദത്തില്‍ സജീവ പങ്കാളിയാകാനുള്ള വത്തിക്കാന്‍റെ സന്നദ്ധതയും ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ വെളിപ്പെടുത്തി.
ലെബനനെ മുങ്ങിത്താഴാന്‍ അനുവദിക്കരുതെന്നും മറിച്ച്, ഉയിര്‍ത്തെഴുന്നേല്ക്കാന്‍ സമൂര്‍ത്തമായ നടപടികളിലൂടെ സഹായിക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 10-ന് നയതന്ത്രപ്രതിനിധികളോടുള്ള പ്രഭാഷണത്തില്‍ ഫ്രാന്‍സീസ് പാപ്പാ നടത്തിയ അഭ്യര്‍ത്ഥന ആര്‍ച്ചുബിഷപ്പ് ആവര്‍ത്തിച്ചു.