വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക തിരുനാളിന് ഭ്‌ക്‌തി സാന്ദ്രമായ തുടക്കം
വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക തിരുനാളിന് ഭ്‌ക്‌തി സാന്ദ്രമായ തുടക്കം
നെടുമങ്ങാട് ; വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക മധ്യസ്‌ഥ തിരുനാളിന് തുടക്കമായി . നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. ഇടവകയില്‍ പുതുതായി നിര്‍മ്മിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ഗ്രോട്ടോ ബിഷപ് ആശീര്‍വദിച്ചു.
ഇടവകയിലെ നിഡ്‌സ് യൂണിറ്റ് കാരുണ്യ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആബുലന്‍സ് സര്‍വ്വീസിനും ബിഷപ് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികനായി. ഡിസംബര്‍ 2 വരെ ജീവിത നവീകരണ ധ്യാനം നടക്കും . തുരുനാള്‍ ദിനങ്ങളിലെ തിരു കര്‍മ്മങ്ങള്‍ക്ക് ഫാ.തോമസ് ഈനോസ്, ഫാ.ജോര്‍ജ്ജ് ഗോമസ്, ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍,ഫാ.ഷാജി ഡി സാവിയോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .
ഡിസംബര്‍ 1 ന് നടക്കുന്ന തിരുകര്‍മ്മള്‍ക്ക് തിരുവനന്തപുരം മലങ്കര അതിരൂപതാ സഹായ മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സമാപന ദിവസമായ ഡിസംബര്‍ 3 ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്‌തുദാസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി തുടര്‍ന്ന് സ്‌നേഹ വിരുന്ന് വൈകിട്ട് 6 ന് കലാസന്ധ്യ തിരുനാള്‍ കൃമികരണങ്ങള്‍ ഇടവക വികാരി ഫാ.ഷാജ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.