ലൗ ജിഹാദിന്റെ കണ്ണീർക്കാലം; കെ.സി.ബി.സി.യ്ക്ക് ഇനിയെന്നാണ് നേരം വെളുക്കുക?
ഈ പൈശാചിക ശക്തികൾ നമ്മുടെ കുടുംബങ്ങളുടെ കടയ്ക്കൽ കോടാലി വയ്ക്കരുത്; സ്വപനങ്ങളെ തച്ചുടക്കരുത്...
അഡ്വ. ബ്ലെയ്സ് ജോസഫ്
“പ്രിയ സഹോദരാ എന്റെ മകൾക്ക് വേണ്ടി ഒരു വിശുദ്ധ കുർബാന അർപ്പിച്ചു ക്രിസ്തുവിന്റെ സ്നേഹത്തിൽ അവൾ നിലനിൽക്കുവാൻ പ്രാർത്ഥിക്കാമോ”. വാട്സാപ്പിൽ എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നത് കേരളത്തിലെ മുഖ്യധാരാ യുവജന മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്ന എനിക്ക് നേരിട്ട് അറിയാവുന്ന ഒരു ചേട്ടനാണ്. ചേട്ടന്റെ മോളെ എനിക്കു വ്യക്തിപരമായി അറിയാവുന്നതുകൊണ്ടും മെസേജ് ഗൗരവകരമായി തോന്നിയതുകൊണ്ടും എന്തു പറ്റി ചേട്ടാ എന്നു ചോദിച്ചു. ഉത്തരം തെല്ലു നേരത്തേയ്ക്ക് എന്നെ സ്തംബ്ദനാക്കി. അവൾ ഒരു മുസ്ലീം പയ്യന്റെ കൂടെപ്പോയിമോനേ…” മറ്റൊന്നും ഞാൻ ചേദിച്ചില്ല. ആ സന്ദേശത്തിൽ അദ്ദേഹത്തിന്റെ കണ്ണീരിന്റെ നനവുണ്ടായിരുന്നു, അനുഭവിക്കുന്ന വേദനയുടെ ആഴമുണ്ടായിരുന്നു.
കൗമാരക്കാർക്കു വേണ്ടിയുള്ള ഒരു പ്രോഗ്രാമിലാണ് ഞാൻ അവളെ കാണുന്നതും പരിചയപ്പെടുന്നതും. പഠിക്കൻ മിടുക്കിയായ കാര്യങ്ങളെല്ലാം ഓടി നടന്നു ചെയ്യുന്ന, പ്രാർത്ഥനാ ചൈതന്യമുള്ള, സ്നേഹം നിറഞ്ഞ ഒരു പെൺകുട്ടി. ആത്മീയ മുന്നേറ്റത്തിന്റെ മുഖ്യധാരയിലുള്ള ഒരു നല്ല കുടുംബത്തിൽ സനേഹനിധിയായ മാതാപിതാക്കൾക്കു ജനിച്ച ആ പെൺകുട്ടിയും ആത്മീയ കാര്യങ്ങളിൽ വളരെ മുന്നിട്ടു നിന്നിരുന്നു. എന്നിട്ടെന്താണിങ്ങനെ? വളരെ അവിശ്വസനീയമായിത്തോന്നി. അവൾക്കു വേണ്ടി പ്രാർത്ഥിക്കാം എന്നു മറുപടി കൊടുത്തു.നെഞ്ചുനീറി നിൽക്കുന്ന ഒരു പിതാവിനോട് വേറെന്തു ചോദിക്കാനാണ്..?
സീറോ മലബാർ സഭയുടെ സിനഡ് കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നു എന്ന നിരീക്ഷിക്കുകയും വേണ്ട ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരിക്ക കയുമാണ്. വൈകിയാണെങ്കിലും സഭാ സിനഡിന്റെ ആർജ്ജവത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. കൃത്യമായ പരിധികൾക്കുള്ളിൽ നിന്നു പറയാനുള്ളതൊക്കെ പറഞ്ഞു വയ്ക്കുന്നുണ്ട്.
പ്രണയത്തിനു മതമില്ല എന്നാണല്ലോ വയ്പ്പ്. എന്നാൽ ഇവിടങ്ങനെയല്ല.
പ്രണയത്തിനു മതമുണ്ട്…
അതു ഞങ്ങളുടെ സഹോദരിമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നുണ്ട്…
അവരുടെ മാനത്തിനു വില പറയുന്നുണ്ട്…
അവരുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്…
വിടരുന്ന ചെറു ചിറകുകളെ അരിഞ്ഞു വീഴ്ത്തുന്നുണ്ട്…
പ്രശാന്തമായ ഒരാകാശം അവർക്കു അന്യമാക്കുന്നുണ്ട്…
ഇവിടെ നടക്കുന്നത് വ്യാപകമായ മത ജിഹാദാണ്, രക്തരഹിത ഭീകരതയാണ്…
നമ്മുടെ കുട്ടികളെ പക്വതയെത്തുന്നതിനു മുൻപേ കഴുകന്മാർ കൊത്തിക്കൊണ്ടു പോകുകയാണ്…!!!
പലപ്പോഴും ഈ പ്രണയക്കുരുക്കിന്റെ കുടിലതകൾ നമ്മുടെ പെൺകുട്ടികൾ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. തിരിച്ചറിയുമ്പോഴേയ്ക്കും അഴിയാക്കുരുക്കായി പ്രണയങ്ങൾ മാറിയിട്ടുണ്ടാകും. പ്രണയം പിന്നെ പീഢനങ്ങളായി മാറും. മതസൗഹാർദ്ദത്തേയും സാഹോദര്യ ചിന്തകളെയും ക്രൈസ്തവ മൂല്യങ്ങളെയും പ്രതി നമ്മൾ പാലിച്ച നിശബ്ദത ഇക്കൂട്ടർ ചൂഷണം ചെയ്യുകയാണ്. മൗനം വെടിഞ്ഞ് പ്രതികരിക്കാൻ തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയായിൽ സംഘം ചേർന്ന് ആക്രമിക്കുകയും സ്വന്തം പത്രങ്ങളും ചാനലുകളും ഉപയോഗിച്ച് തീവ്ര പ്രതിരോധം തീർക്കാൻ ശ്രമിക്കുകയുമാണ്. കൊള്ളേണ്ടിടത്ത് കൊണ്ടതു കൊണ്ടാണ് ഈ പരാക്രമങ്ങളൊക്കെയും. ഇത്തരം കുടില ശക്തികൾ നമ്മുടെ കുടുംബങ്ങളുടെ അടിത്തറ ഇളക്കുന്നത് ഇനിയും കാണാതിരിക്കരുത്..!
കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കകൾ മനസ്സിലാക്കുന്നുവെന്നോ, ഇത്തരം പ്രവണതകളെ എതിർക്കുന്നുവെന്നോ, ലൗ ജിഹാദിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നോ ഏതെങ്കിലും മുസ്ലിം നേതൃത്വം ഇതുവരെ പറഞ്ഞിട്ടുണ്ടോ? പൊലീസ് ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടെന്താണ്? ഏതെങ്കിലും രാഷ്ട്രീയ നേതൃത്വം അനങ്ങിയോ? ഈ ആശങ്കകൾ കേൾക്കാനെങ്കിലും ഒരു രാഷ്ട്രീയ നേതാവ് തുനിഞ്ഞോ? മതേതരത്വം കൊണ്ട് ഏറ്റവും കൂടുതൽ സഹിക്കേണ്ടി വന്നത് ഇവിടുത്തെ ക്രിസ്ത്യാനികൾക്കായിരിക്കണം. ഇതിനു തെളിവില്ലെന്നു പറയുന്ന ചിലർ മറ്റേതോ ലോകാത്താണെന്ന വേണം കരുതാൻ. സ്വന്തക്കാർക്കു ഇതു സംഭവിക്കുമ്പോഴെങ്കിലും നിങ്ങൾക്കു തെളിവുകിട്ടട്ടെ.
എനിക്കു വലിയ കുറ്റബോധവും ആത്മരോഷവുമുണ്ട്; ഇവിടെ എനിക്കറിയാവുന്ന ഒരു കുടുംബത്തിൽ സംഭവിക്കുന്നവരെ പാലിച്ച നിഷ്ക്രിയത്വത്തെയോർത്ത്! നിശബ്ദത ഇവിടെ അവസാനിക്കട്ടെ. ഇതൊരു സാമൂഹ്യ വിപത്താണ്; ഇതിനെ നാമൊന്നു ചേർന്നു നേരിടണം; ഇത്തരക്കാരെ സമൂഹത്തിൽ തുറന്നു കാട്ടി ഒറ്റപ്പെടുത്തണം. എന്റെ വീട്ടിൽ ഇതു സംഭവിക്കില്ലെന്നണോ? എന്റെ പെങ്ങൾക്കോ മക്കൾക്കോ സംഭവിക്കുന്നതു വരെ മിണ്ടാതിരിക്കാമെന്നോ? കെ.സി.ബി.സി. യ്ക്കു ഇനിയെന്നാണ് നേരം വെളുക്കുക?
ഈ വിപത്ത് നമ്മുടെ വേലിപ്പടിയിൽ നിന്നു ഉമ്മറത്തെത്തി എന്നു തിരിച്ചറിയാൻ നമുക്കു കഴിയട്ടെ. വീട്ടിൽ കയറുന്നതിനു മുൻപ് പ്രതിരോധിക്കണം. ഇരിയൊരമ്മയുടെയും കണ്ണീരു വീഴരുത്, ഒരപ്പന്റെയും നെഞ്ചു തകരരുത്. ഇനി ഈ പൈശാചിക ശക്തികൾ നമ്മുടെ കുടുംബങ്ങളുടെ കടയ്ക്കൽ കോടാലി വയ്ക്കരുത്; സ്വപനങ്ങളെ തച്ചുടക്കരുത്.
മകളയോർത്തു നെഞ്ചിന്റെ നെരിപ്പോടെരിയുന്ന മാതാപിതാക്കൾക്കും, വൈകി മാത്രം തിരിച്ചറിഞ്ഞ ചതിക്കുഴിയിൽപ്പെട്ട് നിസഹായരായി കണ്ണീർ ജീവിതം തള്ളിനീക്കുന്ന സഹോദരിമാർക്കും, ജീവൻ നഷ്ടപ്പെട്ട ഇവ ആന്റണിയെപ്പോലുള്ള അനുജത്തിമാർക്കും പ്രാർത്ഥനകൾ…!