ബ്ലെസ്സൺ മാത്യു
തിരുവനന്തപുരം: ഇന്നു വൈകുന്നേരം വി.ജെ.ടി. ഹാളിൽ വച്ച് നടക്കുന്ന “തീരം എഴുത്ത് സംസ്കാരിക സമ്മേളന”ത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 3 വൈദികർ തങ്ങളുടെ കടൽത്തീരവുമായി ബന്ധപ്പെട്ട ഫോട്ടോകൾ പ്രദർശിപ്പിക്കുന്നു.
ഫാ. ലൂസിയൻ, ഫാ.ആന്റോ ഡിക്സൺ, ഫാ. തെയോടെഷ്യസ് എന്നിവരാണ് വൈദികവൃത്തിക്കിടയിലും ഫോട്ടോഗ്രാഫിയിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.
കേരള ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തോടനുബന്ധിച്ചാണ് ‘തീരം എഴുത്ത്’ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അവിടെയാണ് ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നത്.
ഇന്ന് വൈകിട്ട് 5 മണിക്ക് പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ ചടങ്ങുകളിൽ മുഖ്യാഥിതിയായി പങ്കെടുക്കും. പ്രശസ്ത തീര കവികൾ കവിതകൾ ആലപിക്കും.