Diocese

ലോഗോസ് ക്വിസ് പഠന സഹായി പ്രസിദ്ധീകരിച്ചു

80/-രൂപയ്ക്ക് ഈ പുസ്തകം ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വചനബോധന അധ്യാപകർ തയാറാക്കിയ ലോഗോസ് ക്വിസ് “പഠന സഹായി 2020”-ന്റെ പ്രകാശന കർമ്മം നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ നിർവഹിച്ചു. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന വൈദികരുടെ സമ്മേളനത്തിൽവച്ച് പഠന സഹായിയുടെ ആദ്യപ്രതി മോൺ.ഡി.സെൽവരാജിനു നല്‍കിക്കൊണ്ടാണ് അഭിവന്ദ്യ പിതാവ് പ്രകാശന കർമ്മം നിർവഹിച്ചത്.

പ്രസ്തുത യോഗത്തിൽ രൂപതാ ശുശ്രൂഷ കോർഡിനേറ്റർ മോൺ.വി.പി.ജോസ്, കാട്ടാക്കട റീജിയണൽ കോ-ഓര്‍ഡിനേറ്റർ മോൺ.വിൻസെന്റ് കെ.പീറ്റർ, രൂപതാ മൈനർ സെമിനാരി റെക്ടർ റവ.ഡോ.ക്രിസ്തുദാസ് തോംസൺ, ലോഗോസ് പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.കിരൺ തുടങ്ങി രൂപതയിലെ എല്ലാ വൈദീകരും സന്നിഹിതരായിരുന്നു .

റവ.ഡോ.ക്രിസ്തുദാസ് തോംസൺ എഡിറ്റ് ചെയ്ത ഈ പഠന സഹായി ബിന്ദു സി.എസ്. (ത്രേസ്യാപുരം ഇടവക), ശ്രീമതി ഷീനാ സ്റ്റീഫൻ (കിളിയൂർ ഇടവക), കുമാരി ജെയ്മ സൈറസ് (നെടിയാംകോട് ഇടവക) എന്നിവർ ചേർന്നാണ് തയ്യാറാക്കിയത്. യോഗത്തിൽ, പഠന സഹായി തയാറാക്കിയ അധ്യാപകർക്കും, പുസ്തക പ്രസിദ്ധീകരിക്കുന്നതിനു വേണ്ട ക്രമീകരണമൊരുക്കുകയും ചെയ്ത KRLCC അൽമായ കമ്മീഷൻ സെക്രട്ടറി ഫാ.ഷാജ് കുമാറിനും, ഫാ.കിരണിനും, ഡോ.ക്രിസ്തുദാസ് തോംസൺ നന്ദി രേഖപ്പെടുത്തി.

ഈ വർഷത്തെ ലോഗോസ് ക്വിസ്സ് പഠനഭാഗങ്ങളിലെ എല്ലാ വചനങ്ങളിൽ നിന്നും സാധ്യമായ എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ ഈ പഠന സഹായി ലോഗോസ് പഠിതാക്കൾക്ക് മാത്രമല്ല, ബൈബിളിനെ ഗൗരവപൂർവ്വം സമീപിക്കുന്ന ആർക്കും പ്രയോജനപ്രദമാണ്. വചനഭാഗങ്ങളുടെ പശ്ചാത്തല വിവരണക്കുറിപ്പുകൾ, സമാനഭാഗങ്ങളും സമാന ആശയങ്ങളും വിവരിക്കുന്ന പട്ടികകൾ, മാതൃകാ ചോദ്യപേപ്പറുകൾ, പഠനവഴികൾ, ആമുഖം എന്നിവ ചേർത്തിരിക്കുന്ന ഈ പുസ്തകം ലോഗോസ് പഠിതാക്കൾക്കുള്ള ഏറ്റവും മികച്ച പഠന സഹായിയാണ് എന്നതിൽ സംശയമില്ല.

80/-രൂപയ്ക്ക് ഈ പുസ്തകം ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker