അർച്ചന കണ്ണറവിള
മണിവിള: ഈ വർഷത്തെ ലോഗോസ് ക്വിസ് പാഠ്യഭാഗത്തെ ആസ്പദമാക്കി ഒരു ‘ലോഗോസ് ക്വിസ്സ് പഠനസഹായി’ തെക്കൻ കുരിശുമല തീർത്ഥാടനത്തിനോട് അനുബന്ധിച്ച് പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സിൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര രൂപതയിലെ മണിവിള ഇടവക മതബോധന അദ്ധ്യാപകരായ കുമാരി ജെയ്മ സൈറസ്, ആൻസി പത്രോസ് എന്നിവർ ചേർന്നാണ് തയ്യാറാക്കിയത്.
പഠനസഹായിയുടെ ആദ്യ പ്രതി ഉണ്ടൻകോട് ഫെറോനാ വികാരി മോൺ.വിൻസന്റ് കെ.പീറ്റർ അഭിവന്ദ്യ പിതാവിൽ നിന്നും ഏറ്റുവാങ്ങി. മണിവിള ഇടവക വികാരി ഫാ.സജി തോമസ്, പാലിയോട് ഇടവക വികാരി ഫാ.കിരൺ എന്നിവർ ആശംസകൾ അർപ്പിച്ചു.
1600-ൽപരം ചോദ്യങ്ങളും, അനുബന്ധ വിവരണങ്ങളും, മാതൃകാ ചോദ്യപേപ്പറുകളും ഉൾപ്പെടുത്തിയ പഠന സഹായി വചന പഠിതാക്കൾക്ക് ഏറെ സഹായമാകുംവിധമാണ് തയ്യാറാക്കിയിരിക്കുന്നത് എന്നതിൽ സംശയമില്ല. തിരുവനന്തപുരം സെന്റ് ജോസഫ് പ്രസ്സിൽ മുദ്രണം ചെയ്തു പുറത്തിറക്കിയിട്ടുള്ള പഠനസഹായി, 80 രൂപ മുഖവിലയോടെ തിരുവനന്തപുരം കാർമൽ ബുക്ക്സ്റ്റാളിലും വിവിധ രൂപതാ ബുക്ക്സ്റ്റാളുകളിലും ലഭ്യമാണ്.