ലോക സർവകലാശാല പവർലിഫ്റ്റിങ് മത്സര സ്വർണ്ണ മെഡൽ ജേതാവ് കുമാരി അനീറ്റ ജോസഫിന് ആലപ്പുഴ കെ.എൽ.സി.എ.യുടെ ആദരം
ബഹു.കേരള പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, ഉപഹാരം സമർപ്പിക്കുകയും ചെയ്തു
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ, ലോക സർവകലാശാല പവർലിഫ്റ്റിങ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ കുമാരി അനീറ്റ ജോസഫിനെ ആദരിച്ചു. ആലപ്പുഴ പുത്തൻകാട് സ്വദേശിനിയും, ആലപ്പുഴ എസ്.ഡി. കോളജിലെ ബിരുദാനന്തര വിദ്യാർത്ഥിനിയുമാണ് സ്വർണ്ണമെഡൽ ജേതാവായ കുമാരി അനീറ്റ ജോസഫ്.
ജൂലൈ 22-ന് റഷ്യയിലെ എസ്റ്റോണിൽ നടന്ന മത്സരത്തിൽ കേരളത്തിലെ യൂണിവേഴ്സ്റ്റികളെ പ്രതിനിധീകരിച്ച് മത്സരിച്ചാണ് ഈ അപൂർവ്വബഹുമതിക്ക് അർഹയായി ഭാരത്തിന് തന്നെ അഭിമാനമായത്. ബഹു.കേരള പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
നഗരസഭാപിതാവ് ശ്രീ.തോമസ്സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. രൂപതാ കെ.എൽ.സി.എ. പ്രസിഡന്റ് ശ്രീ.ജോൺ ബ്രിട്ടോ അദ്ധ്യക്ഷനായ യോഗത്തിൽ പുത്തൻകാട് ഇടവക വികാരിയും, ആലപ്പുഴ രൂപത ബി.സി.സി. ഡയറക്ടറുമായ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ശ്രീ.ഇ.വി.രാജു, ശ്രീ.ടി.ബി.എം. ദാസപ്പൻ, ശ്രീ.പി.ബൈജു, ശ്രീ.ജെറിൻ, സാബു വി.തോമസ്സ്, ബിജു ജോസി, എന്നിവർ ആശംസകൾ അർപ്പിച്ചു.
പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫിന് സ്വർണ്ണം; ആലപ്പുഴ രൂപതക്ക് അഭിമാന നിമിഷം