ലെഫ്റ്റണന്റ് ഗവർണർ പദവി ഉപേക്ഷിച്ച് വൈദിക പദവിയിലേക്ക്
2016-ല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഗവര്‍ണ്ണറായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിന്റെ പ്രസിഡന്റ് കൂടിയാണ്...
സ്വന്തം ലേഖകൻ
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന പദവി ഉപേക്ഷിച്ച് കത്തോലിക്കാ സഭയിലെ വൈദികനാകാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് വാഷിംഗ്ടൺ ലെഫ്റ്റണന്റ് ഗവർണർ സൈറസ് ഹബീബ്. 38 വയസുകാരനായ അദ്ദേഹം ഈശോ സഭയില്‍ വൈദിക പരിശീലനത്തിനായി ചേരുകയാണെന്നും, അതിനാല്‍ അടുത്ത ഇലക്ഷനിൽ മത്സരിക്കാനില്ലെന്നും പറഞ്ഞു. 2016-ല്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഗവര്‍ണ്ണറായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിന്റെ പ്രസിഡന്റ് കൂടിയാണ്.
ഹബീബ് ഒരമേരിക്കൻ മാഗസിനിൽ എഴുതിയതിങ്ങനെയാണ്: കത്തോലിക്കാ വിശ്വാസമാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദിപ്പിച്ചത്, തുടർന്ന് തന്റെ എല്ലാ തീരുമാനങ്ങളെയും നയിച്ചത് തന്റെ വിശ്വാസജീവിതം തന്നെയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചുള്ള കത്തോലിക്കാ പഠനങ്ങളായിരുന്നു ദരിദ്രർ, രോഗികൾ, വികലാംഗർ, കുടിയേറ്റക്കാർ, തടവുകാർ, പാർശ്വവത്കരിക്കപ്പെട്ടവർ തുടങ്ങിയവരിലേയ്ക്ക് എന്റെ മുൻഗണനകളെ നിശ്ചയിച്ചിരുന്നത്.
രണ്ടുവർഷം നീണ്ട പ്രാർത്ഥനകൾക്കും, തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് പൗരോഹിത്യ ജീവിതത്തിലേയ്ക്ക് കടക്കുവാൻ തീരുമാനമെടുത്തതെന്ന് ഹബീബ് പറഞ്ഞു. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത കൂടുതൽ ആഴത്തിലാക്കാനുള്ള ഏറ്റവും നല്ല മാർഗം തന്റെ ജീവിതത്തിലെ സങ്കീർണ്ണത കുറയ്ക്കുകയും മറ്റുള്ളവരെ സേവിക്കുന്നതിനായി സമർപ്പിക്കുകയും ചെയ്യുകയെന്നതാണെന്ന് തിരിച്ചറിയുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അമേരിക്കയിലെ ഏത് പ്രോവിന്‍സിലാണ് വൈദിക പരിശീലനത്തിനായി പ്രവേശിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഈശോസഭാ രൂപീകരണം സാധാരണയായി എട്ട് മുതൽ 17 വർഷം വരെയെടുക്കുമെന്നും, ഈ പുതിയ വഴിയിലൂടെയുള്ള യാത്രയിൽ നിങ്ങളുടെ പ്രാർത്ഥന ഞാൻ എല്ലാവരോടും ആവശ്യപ്പെടുന്നുവെന്നും, തീർച്ചയായും നിങ്ങൾ എന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഹബീബിന്റെ കുടുംബം. എട്ടാം വയസ്സില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ട അദ്ദേഹം കാന്‍സറിനെ മൂന്നു തവണ അതിജീവിച്ച വ്യക്തി കൂടിയാണ്.