Parish
ലിറ്റിൽവേ ദിനം വൃദ്ധസദനത്തിൽ അമ്മമാർക്കൊപ്പം ആഘോഷമാക്കി ഈരാറ്റിൻപുറത്തെ കുരുന്നുകൾ
ലിറ്റിൽവേ ദിനം വൃദ്ധസദനത്തിൽ അമ്മമാർക്കൊപ്പം ആഘോഷമാക്കി ഈരാറ്റിൻപുറത്തെ കുരുന്നുകൾ
അനുജിത്ത്
കാട്ടാക്കട: ഈരാറ്റിൻപുറം വി. ഗീവർഗീസ് ദേവാലയത്തിൽ ലിറ്റിൽവേ ദിനം വ്യത്യസ്തയാർന്ന രീതിയിൽ ആഘോഷിച്ചു.
ലിറ്റിൽവേ ദിനാഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുരുന്നുകൾ വെളിയംകോട് പുഷ്പാഞ്ജലി കോണ്‍വെന്റിലെ അമ്മമാരെ സന്ദർശിച്ചു.
വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം കളിച്ചും ചിരിച്ചും ആടിയും പാടിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ലിറ്റൽവേ ദിനത്തിലൂടെ വേറിട്ടൊരു മാതൃകയാണ് കുഞ്ഞുങ്ങൾ സമൂഹത്തിനു പകർന്നു നൽകിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അമ്മമാർക്കൊപ്പം ഒത്തുകൂടിയ കുഞ്ഞുങ്ങൾ വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.
പ്രായമായവരോടുള്ള സ്നേഹവും ദയയും കാരുണ്യവും വർദ്ധിക്കുവാനും. അവരുടെ അവസ്ഥ കണ്ടു മാതാപിതാക്കളെ ബഹുമാനിക്കുവാനും ഈ സന്ദർശനം സഹായിക്കുമെന്നും, കുഞ്ഞുങ്ങളുടെ സന്ദർശനം വളരെയധികം സന്തോഷം നൽകുന്നുവെന്നും സിസ്റ്റർ സുപ്പീരിയർ റോസ്മേരി പറഞ്ഞു.