ലാറ്റിൻ വിമൺ അസ്സോസിയേഷൻ വനിതാ ദിനം ആഘോഷിച്ചു.
ലാറ്റിൻ വിമൺ അസ്സോസിയേഷൻ വനിതാ ദിനം ആഘോഷിച്ചു.
നെയ്യാറ്റിൻകര: കേരളാ ലാറ്റിൻകാത്തലിക് വിമൺ അസോസിയേഷൻ (കെ.എൽ.സി.ഡബ്ല്യൂ.എ.) ലോക വനിതാദിനം ആഘോഷിച്ചു. വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്ന പരിപാടിയിൽ കെ.എൽ.സി.ഡബ്ല്യൂ.എ. രൂപതാ പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു, നഗരസഭാധ്യക്ഷ ഡബ്ല്യൂ ആർ. ഹീബ വനിതാ ദിനാഘോഷം ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിൽ ഇപ്പോഴും സ്‌ത്രീകൾ രണ്ടാം തരക്കാരാണെന്നും സ്‌ത്രീയെ പ്രസവിക്കാൻ മാത്രമുളള ഉപകരണമായിക്കാണുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അവർ പറഞ്ഞു.
സ്‌ത്രികൾ സമൂഹത്തിൽ പുരുഷനൊപ്പം വളർന്നെങ്കിലും അതഗീകരിക്കാൻ പൊതു സമൂഹം ഇപ്പോഴും മടിക്കുന്നെന്ന് മുഖ്യ സന്ദേശം നല്‍കിയ ബിഷപ് വിൻസെന്റ് സാമുവേൽ പറഞ്ഞു. മൂല്ല്യബോധമുളള സമൂഹം വാർത്തെടുക്കാൻ സ്‌ത്രീശാക്‌തികരണം അനിവാര്യമാണെന്നും ബിഷപ് കൂട്ടിച്ചേർത്തു.
കെ.ആർ.എൽ.സി.സി. അല്‍മായ കമ്മിഷൻ സെക്രട്ടറി ഫാ. ഷാജ്‌കുമാർ കെ.എൽ.സി.ഡബ്ല്യൂ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസാ ആൽറ്റിസ്, ജനറൽ സെക്രട്ടറി ഷീനാ സ്റ്റീഫൻ, കെ. രാജു, നേശൻ ആറ്റുപുറം, സിസ്റ്റർ സിബിൻ, ഉഷാരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.