Vatican

ലത്തീൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യ ബ്രഹ്മചര്യം ഇഷ്ടാനുസൃതമാക്കുവാനുള്ള ആശയത്തിന് താൻ എതിരെന്ന് ഫ്രാൻസിസ് പാപ്പാ

ലത്തീൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യ ബ്രഹ്മചര്യം ഇഷ്ടാനുസൃതമാക്കുവാനുള്ള ആശയത്തിന് താൻ എതിരെന്ന് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ലത്തീൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യ ബ്രഹ്മചര്യം ഇഷ്ടാനുസൃതമാക്കുവാനുള്ള ആശയത്തെപ്പോലും എതിർക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ഏതെങ്കിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിൽ വളരെ ഗുരുതരമായ സാഹചര്യമുണ്ടെങ്കിൽ മാത്രമേ പരിഗണിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിക്കേണ്ടതുള്ളൂ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. പനാമയിൽ നിന്ന് റോമിലേയ്ക്കുള്ള പേപ്പൽ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പാ.

“വ്യക്തിപരമായി, ഞാൻ മനസിലാക്കുന്നത് ബ്രഹ്മചര്യം സഭയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു വലിയ സമ്മാനമാണ്. അതുകൊണ്ടുതന്നെ, ഇഷ്ടാനുസൃത പൗരോഹിത്യ ബ്രഹ്മചര്യം അനുവദിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന്” പാപ്പാ വ്യക്തമാക്കി.

പൗരസ്ത്യ കത്തോലിക്ക സഭയിലെ വിവാഹിതരായ പുരോഹിതന്മാരുടെ ദീർഘകാല പാരമ്പര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും, വിവാഹിതരായ ആംഗ്ലിക്കൻ പാസ്റ്റേഴ്‌സ് കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവയുമായ ചോദ്യങ്ങൾക്കും പാപ്പായുടെ മറുപടി വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകളായിരുന്നു: “ബ്രഹ്മചര്യത്തിന്റെ നിയമം മാറ്റുന്നതിനു മുമ്പ്, അതിനുവേണ്ടി എന്റെ ജീവൻ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.

‘ലത്തീൻ കത്തോലിക്കാ സഭയിൽ വിവാഹിതരായ പുരോഹിതന്മാരുടെ സേവനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പസഫിക് ദ്വീപുകളിൽ ഒരുപക്ഷെ പുരോഹിതന്മാരുടെ അഭാവം ഉണ്ടാകുന്ന സാഹചര്യം വന്നാൽ മാത്രമേ അത്തരം ചിന്തയ്ക്ക് പോലും പ്രസക്തിയുള്ളൂ’ പാപ്പാ വ്യക്തമാക്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker