ലത്തീന്‍ സമുദായ സംഗമം; ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക യോഗം ചേര്‍ന്നു
ലത്തീന്‍ സമുദായ സംഗമം; ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക യോഗം ചേര്‍ന്നു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ആതിഥേയത്വം വഹിക്കുന്ന കെഎല്‍സിഎ സംസ്ഥാന സമ്മേളനത്തിന്റെയും സമുദായ സംഗമത്തിന്റെയും മുന്നോടിയായി ഗതാഗത നിയന്ത്രണത്തിനുളള പ്രത്യേക യോഗം ബിഷപ്സ് ഹൗസില്‍ ചേര്‍ന്നു. വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച യോഗം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു.
ഡിവൈഎസ്പി അനില്‍കുമാര്‍, നഗരസഭ ചെയര്‍ പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ്, മോണ്‍.വി.പി ജോസ്, കെഎല്‍സിഎ പ്രസിഡന്റ് ഡി.രാജു, ഫാ.എസ്.എം.അനില്‍കുമാര്‍, എസ് ഉഷകുമാരി, നേശന്‍ ആറ്റുപുറം, സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
3 താലൂക്കുകളില്‍ നിന്ന് എത്തുന്ന 1500 റോളം വാഹനങ്ങള്‍ ക്രമീകരിക്കുന്നതിനുളള നടപടികള്‍ വോളന്‍റിയേഴ്സുമായി സഹകരിച്ച് ചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞു. കൂടാതെ, വ്യാഴാഴ്ച വോളന്‍റിയേഴ്സിന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസും ഉണ്ടാവും.
ഞായറാഴ്ച നെയ്യാറ്റിന്‍കര പട്ടണത്തില്‍ നടക്കുന്ന റാലില്‍ 12 ലത്തീന്‍ രൂപതകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ 1 ലക്ഷം പോരാണ് അണിനിരക്കുന്നത്.