ലത്തീന്‍ സമുദായ സംഗമം; കെ.സി.വൈ.എം. വിളംബര ബൈക്ക് റാലി തുടങ്ങി
ലത്തീന്‍ സമുദായ സംഗമം; കെ.സി.വൈ.എം. വിളംബര ബൈക്ക് റാലി തുടങ്ങി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര : “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മാദ്രാവാക്യങ്ങളുമായി ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന് മുന്നോടിയായി നെയ്യാറ്റിന്‍കര രൂപതയില്‍ വിളംബര ബൈക്ക് റാലി തുടങ്ങി. രൂപതയിലെ കെ.സി.വൈ.എം. സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച റാലി ബിഷപ്സ് ഹൗസിന് മുന്നില്‍ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു.
ലത്തീന്‍ സമുദായത്തിനോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കടുത്ത അനീതി കാട്ടുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ജോജി ടെന്നിസണ്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കെ.എല്‍.സി.എ. രൂപത ജനറല്‍ സെക്രട്ടറി സദാനന്ദന്‍, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍, കെ.എല്‍.സി.ഡബ്ല്യൂ.എ. രൂപത പ്രസിഡന്‍റ് ബേബി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബൈക്ക് റാലിക്കൊപ്പം ബോധവത്ക്കരണ തെരുവുനാടകവും നടക്കുന്നുണ്ട്.