Categories: Kerala

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബർ 9-ന് തിരുവനന്തപുരം ശംഖുമുഖത്ത്

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബർ 9-ന് തിരുവനന്തപുരം ശംഖുമുഖത്ത്

സ്വന്തം ലേഖകൻ

എറണാകുളം: 2018-ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കും. ലത്തീൻ സമുദായ വക്താവും കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റുമായ ശ്രീ. ഷാജി ജോര്‍ജ്ജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കെ.ആര്‍.എല്‍.സി.സി. സമുദായദിനമായി ആഘോഷിക്കുന്നത്.

സമുദായദിനാഘോഷങ്ങള്‍ക്ക് മുന്നൊരുക്കമായി കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാരൂപതകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രളയകാലത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുള്ള നവകേരളസൃഷ്ടിയിലും നിര്‍ണായകപങ്കുവഹിച്ച ലത്തീന്‍ കത്തോലിക്കാസഭയും സമുദായവും സാഭിമാനം ഒരുമിച്ചുകൂടുന്നു എന്നതാണ് ഈ സമുദായ ദിനത്തിന്റെ വലിയ പ്രത്യേകത.

ഡിസംബര്‍ 9-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജിലാണ് പ്രതിനിധിസമ്മേളനം. അല്മായ കമ്മീഷന്‍, വനിതാ കമ്മീഷന്‍, യുവജന കമ്മീഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 രൂപതകളില്‍നിന്നുള്ള 1200 പ്രതിനിധികള്‍ മൂന്ന് സെമിനാറുകളില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2.30-ന് ദിവ്യബലിയും, വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമുദായ സമ്മേളനവും നടക്കും.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago