ലത്തീന്‍ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം; ഐ.ബി.സതീഷ്
എം.എൽ.എ. ലത്തീന്‍ സമുദായ സംഗമം പാതാകയും ദീപശിഖയും കൈമാറി.
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ലത്തീന്‍ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് കാട്ടാക്കട എം.എൽ.എ. ഐ.ബി.സതീഷ്. ലത്തീന്‍ സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് വേണ്ടി സമുദായത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സമനീതി, അധികരാത്തില്‍ പങ്കാളിത്തം”തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന സമുദായ സംഗമത്തിന്റെയും, കെഎല്‍സിഎ സംസ്ഥന സമ്മേനത്തിന്റെയും പ്രതിധി സമ്മേളന വേദിയായ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറിലെ വീരരാഘവന്‍ നഗറില്‍ ഉയര്‍ത്താനുളള പതാകയും ദീപശിഖയും കെഎല്‍സിഎ പ്രസിഡന്റ് ഡി.രാജുവിന് തൂങ്ങാപാറ ജംഗ്ഷനില്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഖിയുടെ വാര്‍ഷികങ്ങള്‍ കഴിയുമ്പോഴും നഷ്ടപരിഹാര തുകയുടെകാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുന്നില്ലെന്ന് മുഖ്യസന്ദേശം നല്‍കിയ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റെണി നെറോണ പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത അല്‍മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ.എസ് എം അനില്‍കുമാര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഫാ.ഡെന്നിസ്കുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുയ ബിജു ജോസി, ജോസഫ് ജോണ്‍സന്‍, ജസ്റ്റിന്‍, എസ്.ഉഷകുമാരി, സെക്രട്ടറി സദാനന്ദന്‍, കാട്ടാക്കട ഫൊറോന പ്രസിഡന്റ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഎല്‍സിഎ കാട്ടാക്കട സോണല്‍ മുന്‍ പ്രസിഡന്‍റ് ശലമോന്‍റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമാണ് പതാക പ്രയാണം ആരംഭിച്ചത്.