ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണം ; എം .വിന്‍സെന്റ് എംഎല്‍എ
ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണം ; എം .വിന്‍സെന്റ് എംഎല്‍എ
ബാലരാമപുരം ; ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണമെന്ന് കോവളം എംഎല്‍എ എം .വിന്‍സെന്റ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും ലത്തീന്‍ സമുഹത്തിന് ലഭിക്കാതെ ബാഹ്യശക്‌തികള്‍ കടന്നുകയറി സമുദായത്തെ അവഗണിക്കാനുളള ഹീനമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് എം എല്‍ എ പറഞ്ഞു.
കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ബാലരാമപുരം ഫൊറോന സമിതി സംഘടിപ്പിച്ച മെമ്പര്‍ഷിപ് ക്യാമ്പ്യന്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സെന്റ് എംഎല്‍എ. അവഗണനയും നീതിനിഷേധവും അനുഭവിച്ചറിയിന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗമായ ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നേടുന്നതുവരെ വിവിധ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് കെഎല്‍സിഎ ബാലരാമപാരം ഫൊറോന പ്രസിഡന്റ് വികാസ് കുമാര്‍ പറഞ്ഞു .
ഫാ.വര്‍ഗീസ് പുതുപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നേമം ബ്ലോക്ക് മെമ്പര്‍ ഐഡ , കെഎല്‍സിഎ സംസ്‌ഥാന സമിതി അംഗം സി ടി അനിത , ഫൊറോന വൈസ് പ്രസിഡന്റ് കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, സജിത , ബിബിന്‍ എസ് പി, ജോബി പി ചാള്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.