റോമിലെ സിനഡിൽ കേരളത്തിന്റെ പ്രാതിനിധ്യം: കേരളത്തിൽ നിന്നും നാലു യുവാക്കൾ സിനഡു സമ്മേളനത്തിൽ പങ്കെടുത്തു.
റോമിലെ സിനഡിൽ കേരളത്തിന്റെ പ്രാതിനിധ്യം: കേരളത്തിൽ നിന്നും നാലു യുവാക്കൾ സിനഡു സമ്മേളനത്തിൽ പങ്കെടുത്തു.
റോം: ദേശീയ പ്രതിനിധികളായ അഞ്ചുപേരിൽ ‘പോൾ ജോസ് പടമാട്ടുമ്മൽ’ കോട്ടപ്പുറം രൂപതയിൽ നിന്ന്. ദേശീയ പ്രതിനിധികളിൽ രണ്ടുപേർ അക്രൈസ്തവർ ‘ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും’.
കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് നാലു യുവാക്കൾ മാർച്ച് 19 മുതൽ 24 വരെ റോമിലെ മരിയ മാത്തർ എക്ലേസിയേ (Maria Mater Ecclesiae) മന്ദിരത്തിൽ നടന്ന, ഒക്ടബോർ 2018-ൽ നടക്കാൻ പോകുന്ന സിനഡിന് ഒരുക്കമായ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ സീറോമലബാർ സഭയുടെ യുവപ്രതിനിധികളായി ഇരിങ്ങാലക്കുട രീപതയിൽ നിന്നും ‘അരുൺ ഡേവിസ്, അഞ്ചന’ എന്നിർ എത്തിയപ്പോൾ, സീറോ മലങ്കര സഭയുടെ പ്രതിനിധിയായി ‘ടിനു കുര്യാക്കോസും’ മുന്നൊരുക്ക സിനഡിൽ പങ്കെടുത്തു.
ലത്തീൻ സഭയുടെ പ്രതിനിധിയായി എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ ദേശീയസഭയുടെ അഞ്ചംഗ പ്രതിനിധി സംഘത്തിൽ ഒരാളായിരുന്നു. സോഫ്റ്റ്-വെയർ എഞ്ചിനീയറായ പോൾ ജോസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയാണ്. ദേശീയ പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തത് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മിഷനാണ്.
ദേശീയ പ്രതിനിധി സംഘത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, ‘പേർസിവാൾ ഹോൾട്’ ഡെൽഹി അതിരൂപതാംഗവും, വൈസ് പ്രസിഡന്‍റ്, ഒഡീസയിൽ നിന്നുമുള്ള ‘കുമാരി ശില്പ ഈക്കയും’, പങ്കെടുത്തു. ദേശീയ സെക്രട്ടറിയാണ് കേരളത്തിൽ നിന്നും എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ.
നാലാമത്തെ ദേശീയ പ്രതിനിധി ഇന്ദ്രജിത് സിംങ് ജലന്തര്‍ സ്വദേശിയും സിക്കു മതസ്ഥനുമാണ്. അഞ്ചാമത്തെ ദേശീയ പ്രതിനിധി, സന്തീപ് പാണ്ഡ്യേ മുംബൈ സ്വദേശിയായ ഹിന്ദുമതസ്ഥനുമാണ്.
യുവജനങ്ങളുടെ മുന്നോക്ക സിനഡിനെക്കുറിച്ച് റോമിൽ നടന്ന രാജ്യാന്തര വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത 3 യുവജനപ്രതിനിധികളിൽ ഒരാൾ ഭാരതത്തിന്‍റെ പേഴ്സിവാൾ ഹാൾടായിരുന്നു. കേരളീയരായ പോൾ ജോസും അരുണ്‍ ഡേവിസും വത്തിക്കാന്‍റെ മലയാളം വാർത്താവിഭാഗത്തിന് അഭിമുഖം നൽകാനും സമയം കണ്ടെത്തി.
കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ