റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ
ലാറ്ററന്‍ ബസിലിക്ക 'ഒരു ചരിത്ര സ്മാരകത്തേക്കാള്‍ പ്രാധാന്യമുളളതാണെന്ന്' പാപ്പായുടെ ഉദ്‌ബോധനം...

സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു ‘നിര്‍മ്മാണ സ്ഥലം’ ആണ് “പള്ളി” എന്ന് പാപ്പ പറഞ്ഞു. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠയോടനുനുബന്ധിച്ച് ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു പാപ്പ. എളിമയും ക്ഷമയും ദൈവത്തിന്റെ പദ്ധതിയില്‍ ഉറച്ച വിശ്വാസവുമുള്ള വിശ്വാസ സമൂഹം കെട്ടിപ്പടുക്കാന്‍ വിശ്വാസികള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ദിവ്യബലിക്കായി ഒത്തുകൂടിയ 2,700 ലധികം വിശ്വാസികളെ അഭിസംബോധന ചെയ്താണ് പാപ്പയുടെ വചന സന്ദേശം നടന്നത്. ലാറ്ററന്‍ ബസിലിക്ക ‘ഒരു ചരിത്ര സ്മാരകത്തേക്കാള്‍ പ്രാധാന്യമുളളതാണെന്ന്’ പാപ്പായുടെ ഉദ്‌ബോധനം.
ജീവിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ സഭയുടെ ദൗത്യത്തെ പരാമര്‍ശിച്ചുകൊണ്ട്, സഭയുടെ ‘ആദ്യ ഇരിപ്പിട’മായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, ‘ദാനധര്‍മ്മം പ്രചരിപ്പിക്കാനും, ദൗത്യം പ്രോത്സാഹിപ്പിക്കാനും’ മുന്നിലാണെന്നും അപ്പസ്തോലിക ധര്‍മ്മം പ്രഖ്യാപിക്കാനും, ആഘോഷിക്കാനും, സേവിക്കാനും കഴിവുള്ള ഒരു യഥാര്‍ത്ഥ വിശ്വാസ സമൂഹത്തെ ബസലിക്ക പ്രതിനിധീകരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.



