World

റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിലെ തീര്‍ത്ഥാടനം നവ്യഅനുഭവമായി

റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിലെ തീര്‍ത്ഥാടനം നവ്യഅനുഭവമായി

സ്വന്തം ലേഖകൻ

റോം: റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തീര്‍ത്ഥാടനം ഈ വർഷവും വളരെ ഗംഭീരമായി, വ്യത്യസ്തതയോടെ നടത്തപ്പെട്ടു. ഇത്തവണ റോമിലെ പ്രമുഖ തീര്‍ത്ഥാടന സ്ഥലമായ “സുബിയാക്കോ”യും, തിവോളിയിലെ “വില്ലാ ദി’എസ്റ്റേ”യുമാണ് സന്ദർശിച്ചത്.

സുബിയാക്കോ നാമൊക്കെ പലയാവർത്തി കേട്ടിട്ടുള്ള സ്ഥലമാണ്. വിശുദ്ധ ബെനഡിക്ട്, വിശുദ്ധ സ്കോളാസ്റ്റിക്ക് എന്നിവർ താമസിച്ചിരുന്ന മലമുകളിൽ തീർത്ത വളരെ പ്രസിദ്ധങ്ങളായ രണ്ട് ആശ്രമങ്ങളും, ഈശോ അവർക്ക് പ്രത്യക്ഷപ്പെട്ട ഗുഹ!, മാസങ്ങളോളം ഭക്ഷണം ഇല്ലാതെ പ്രാർത്ഥിച്ച നിമിഷങ്ങളിൽ അവർക്കു അപ്പം എത്തിച്ച വഴികൾ. പിശാചുക്കളെ തറച്ചിട്ട ജയിൽ ഇതെല്ലാം സുബിയാക്കോയുടെ പ്രത്യേകതകളാണ്.

വില്ലാ ദി’എസ്റ്റേ ഇറ്റലിയിലെ ഏറ്റവും അതി മനോഹരമായ ഒരു കൊട്ടാരമാണ്.12 ഏക്കർ വിസ്തൃതിയിൽ 42 മീറ്റർ ഉയരത്തിൽ നിർമിച്ച ലോകപ്രസിദ്ധ കൊട്ടാരം. പതിനായിരം പേര് എല്ലാദിവസവും സന്ദർശനം നടത്തുന്ന സ്ഥലം. ധാരാളം വ്യത്യസ്തതയാർന്ന കൊത്തുപണികളും അത്ഭുതങ്ങളും രഹസ്യങ്ങളും കൊണ്ട് തീർത്ത കൊട്ടാരം. അവിടെയുള്ള 500 വെള്ളചാട്ടങ്ങളും 12 മണിയാകുമ്പോൾ വെള്ളചാട്ടത്തിൽ നിന്നും ഉണ്ടാകുന്ന സംഗീതവും ഇവിടുത്തെ വലിയ പ്രത്യേകതയും ആരെയും സന്തോഷിപ്പിക്കുകയും അതിശയപ്പെടുത്തുകയും ചെയ്യുന്നതാണ്.

ഇടവക വികാരി ഫാ. സനു ഔസേപ്പിന്റെ നേതൃത്വത്തില്‍ സന്യസ്ഥരും വിശ്വാസികളും ഉള്‍പ്പെടെ നൂറ്റമ്പതോളം മലയാളികള്‍ പങ്കെടുത്തു. ഇടവക കമ്മിറ്റി അംഗങ്ങളും, തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി തെരെഞ്ഞെടുക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ നടത്തപ്പെട്ടത്.

ഈ തീര്‍ത്ഥാടനം നല്ലൊരനുഭവമായിരുന്നുവെന്നും, ഉല്ലാസത്തിനുമപ്പുറം സുബിയാക്കോ സന്ദർശനം ആത്മീയതയുടെ സന്തോഷവും നൽകിയെന്ന് തീര്‍ത്ഥാടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. എല്ലാ വർഷവും റോമിലെ കേരള ലത്തീൻ കത്തോലിക്കാ ഇടവകയുടെ, പ്രധാന തിരുനാളുകളായ ക്രിസ്തുരാജ തിരുനാളിനും, ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനും മുൻപാണ് തീര്‍ത്ഥാടനം നടത്തപ്പെടുക.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker