Kerala

റോബോട്ടിക് എൻജിനീയറിംഗിൽ ഇന്ത്യയ്ക്ക് അഭിമാനമായി കൊച്ചിരൂപതയിലെ ഇരട്ടസഹോദരങ്ങൾ

റോബോട്ടിക് എൻജിനീയറിംഗിൽ ഇന്ത്യയ്ക്ക് അഭിമാനമായി കൊച്ചിരൂപതയിലെ ഇരട്ടസഹോദരങ്ങൾ

സ്വന്തം ലേഖകൻ

ഫ്ലോറൻസ്: റോബോട്ടിക് എൻജിനീയറിംഗിൽ ഇന്ത്യയ്ക്ക് അഭിമാനമായി കൊച്ചിരൂപതയിലെ ഇരട്ടസഹോദരങ്ങളായ ജോർജ് പൊള്ളയിലും മാത്യു പൊള്ളയിലും. “റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിംഗിൽ” ലഭ്യമാകാവുന്ന മുഴുൻ മാർക്കും നേടിയാണ് ഇവർ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ വിലയിരുത്തൽ അനുസരിച്ച് “ചെന്തോ ദിയെച്ചി ലോദേ” അതായത് 100 മാർക്കിനും മുകളിൽ മാർക്കുനേടി എന്ന് സാരം.

ഉണ്ണിയെന്നും തമ്പിയെന്നും വിളിക്കപ്പെടുന്ന ഇവർ തങ്ങളുടെ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയത് ലോകത്തിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയായ, 1343-ൽ സ്ഥാപിതമായ “യൂണിവേഴ്സിറ്റി ഓഫ് പീസാ”യിൽ നിന്നുമാണ്.

പീസാ യൂണിവേഴ്സിറ്റിയുടെ ‘റോബോട്ടിക് ഗവേഷണ വിഭാഗത്തിൽ, റോബോട്ടിന്റെ വിവിധ പ്രവർത്തന ഘട്ടങ്ങളുടെ സംയോജന ഗവേഷണ’മാണ് ഇവർ പൂർത്തിയാക്കിയത്.

ഈ മികച്ച വിജയം അവരെ യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി, യൂറോപ്യയൻ പ്രൊജക്റ്റായ “SOMA” എന്ന സോഫ്റ്റ്‌ മാനിപ്പുലേഷന്റെ പൂർത്തികരണത്തിനായി, ബെർലിനിലെ അക്കാഡമിക്കൽ പങ്കാളികളായ ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി’യുമായും, ബെർലിനിലെ കൊമേർഷ്യൽ പങ്കാളികളായ ‘ഒക്കാഡോ’യും ചേർന്ന്, ‘യൂണിവേഴ്സിറ്റി ഓഫ് പീസാ’യുടെ ഉത്തരവാദിത്വം ഏല്പിച്ചിരിക്കുകയാണ്.

കൊച്ചി രൂപതയിലെ അർത്തുങ്കലിലെ സെന്റ് ജോർജ് ഇടവകാംഗങ്ങളാണിവർ.
മാതാപിതാക്കളായ ജോസ് പൊള്ളയിലും മാർഗ്രറ്റും ജോലിയുടെ ഭാഗമായി 2000-ൽ ഇറ്റലിയിലേയ്ക് വന്നപ്പോൾ ജോർജും മാത്യുവും കുട്ടികളായിരുന്നു. എന്നാൽ, ഇറ്റലിയിൽ ആരംഭിച്ച സ്‌കൂൾ പഠനം അവരെ എന്നും, എല്ലാ ക്ലാസ്സുകളിലും മുൻനിരയിലെത്തിച്ചിരുന്നു. ഒടുവിൽ, ഇറ്റാലിയൻ വിദ്യാർഥികളെയൊക്കെ പുറകിലാക്കി ഒന്നാമതെത്തിക്കൊണ്ടായിരുന്നു ഹൈസ്‌കൂൾ പഠനം ഇരുവരും പൂർത്തിയാക്കിയത്. തുടർ പഠനങ്ങളിലും ഇത് ആവർത്തിച്ചു.

ഇപ്പോൾ നേടിയ മഹത്തായ വിജയത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് പറയാനുള്ളത് ഇത്രമാത്രം, ‘ദൈവത്തിന് നന്ദി. ഞങ്ങളുടെ മാതാപിതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നു’.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker