Kerala

റവ.ഡോ.ജേക്കബ്ബ് കോണത്ത് നിര്യാതനായി

ഇന്ന് വൈകീട്ട് 3.30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിൽ സംസ്ക്കാര കർമ്മങ്ങൾ...

ജോസ് മാർട്ടിൻ

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണത്ത് നിര്യാതനായി, 81 വയസായിരുന്നു. 2017 മുതൽ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് (ഫെബ്രുവരി 3, ശനി) ഉച്ചകഴിഞ്ഞ് 2 വരെ കൃഷ്ണൻകോട്ടയിൽ സഹോദരൻ കോണത്ത് ചീക്കു ജോർജ്ജിന്റെ ഭവനത്തിലും തുടർന്ന് 3.30 വരെ കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാം. വൈകീട്ട് 3.30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിൽ സംസ്ക്കാര കർമ്മങ്ങൾ നടക്കുമെന്ന് പി.ആർ.ഓ. ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.

കോട്ടപ്പുറം രൂപത ചാൻസലർ, ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ, പ്രൊക്കുറേറ്റർ,ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ, കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ, തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി, കുരുവിലശ്ശേരി നിത്യസഹായ മാത പള്ളികളിൽ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്ട്രേറ്റർ, പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി വികാർ സബ്സ്റ്റിറ്റ്യൂട്ട്, കർത്തേടം സെന്റ് ജോർജ് പള്ളി വികാർ കോർപ്പറേറ്റർ, തൈക്കൂടം സെന്റ് റാഫേൽ പള്ളി സഹവികാരി എന്നീ നിലകളിലും യുഎസ്എ യിലെ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൃഷ്ണൻകോട്ട പരേതരായ കോണത്ത് ചീക്കു – ഏല്യ ദമ്പതികളുടെ മകനായി 1942 ഡിസംബർ 9 നാണ് ജനനം. 1971 ഡിസംബർ 18 ന് വിജയപുരം ബിഷപ്പ് ഡോ. അംബ്രോസ് അബസോളയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ‘ഓർമ്മയ്ക്കായ്’, ‘ ഒരു തച്ചന്റെ കഥ’, ‘ കാൽകീഴിലെ നിധികുംഭങ്ങൾ’ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതരായ ലോനൻകുട്ടി, മാർഗ്ഗലി, സെലീന, പൗളി, റോസ, ഫിലോമിന, ജോർജജ് , സിൽവ, കാർളൂട്ടി . കോട്ടപ്പുറം രൂപതാംഗം ഫാ.ആൽബർട്ട് കോണത്ത്, കണ്ണൂർ രൂപതാംഗം ഫാ ഷോബി കോണത്ത് എന്നിവർ സഹോദര പുത്രരും സിസ്റ്റർ കൊച്ചുത്രേസ്യ കോണത്ത് സഹോദര പുത്രിയുമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker