World

രോഗികളായ ലൂര്‍ദ്ദ് തീര്‍ത്ഥാടകര്‍ക്കായി മെത്രാന്റെ ആകാശ പറക്കൽ

രോഗികളായ ലൂര്‍ദ്ദ് തീര്‍ത്ഥാടകര്‍ക്കായി മെത്രാന്റെ ആകാശ പറക്കൽ

സ്വന്തം ലേഖകന്‍

ലണ്ടന്‍: ലൂര്‍ദ്ദിലേക്ക് തീര്‍ത്ഥാടനം നടത്താനായി, തന്റെ രൂപതയിലെ രോഗികളെയും നിര്‍ദ്ധനരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അറുപതുകാരനായ ബ്രിട്ടീഷ് കത്തോലിക്കാ മെത്രാന്‍ 15,000 അടി ഉയരത്തില്‍ പറന്നത്.

മെത്രാന്‍റെ 5000 അടി ഉയരത്തില്‍ നിന്നുളള ആകാശചാട്ടം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. അരുണ്ഡേല്‍-ബ്രൈട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ റിച്ചാര്‍ഡ് മോത്ത് ആണ് കാരുണ്യത്തിന്‍റെ പേരില്‍ ഈ സാഹസം ഏറ്റെടുത്തത്. തന്‍റെ ആകാശചാട്ടം വഴി ഇതിനോടകം തന്നെ പൊതു സംഭാവനക്കുള്ള വെബ്സൈറ്റിലൂടെ 5,160 പൗണ്ടിലധികം തുക ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് സമാഹരിച്ചു കഴിഞ്ഞു 3,000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഉദ്യമമെങ്കിലും, കൂടുതല്‍ സമാഹരിക്കുവാന്‍ സാധിച്ചിരിക്കുന്നു.

പ്രാദേശിക കത്തോലിക്കാ സ്കൂള്‍ അദ്ധ്യാപികയായ ലൂസി ബാര്‍ണെസിനോടൊപ്പമാണ് മെത്രാന്‍ തന്‍റെ സ്കൈഡൈവിംഗ് നടത്തിയത്. ഇരുവരും താങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം രൂപത തന്നെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിക്കുകയായിരിന്നു. “മോത്ത് നിലത്തെത്തി…” എന്നാണ് അദ്ദേഹത്തിന്‍റെ ആകാശചാട്ടത്തെക്കുറിച്ച് രൂപതയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. “അതൊരു പക്ഷിയാണോ, അതോ വിമാനമാണോ?… നില്‍ക്കൂ…. അതൊരു മെത്രാനാണ്!…” എന്നാണ് ഇംഗ്ലണ്ടിലെ മെത്രാന്‍ സമിതി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഓരോവര്‍ഷവും ജൂലൈ അവസാനം അരുണ്ഡേല്‍ ആന്‍ഡ് ബ്രൈറ്റണ്‍ രൂപത മാതാവിന്‍റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ലൂര്‍ദ്ദിലേക്ക് ഒരാഴ്ചത്തെ തീര്‍ത്ഥാടനം സംഘടിപ്പിക്കാറുണ്ട്. രോഗികളും, പ്രായമായവരും, വികലാംഗരുമായ നൂറ്റിഇരുപതോളം പേര്‍ ഉള്‍പ്പെടെ ഏതാണ്ട് എഴുന്നൂറോളം പേര്‍ തങ്ങള്‍ക്കൊപ്പം ലൂര്‍ദ്ദ് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് രൂപത പറയുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം തീര്‍ത്ഥാടനത്തിന് വേണ്ട ചിലവുകള്‍ വഹിക്കുക ബുദ്ധിമുട്ടായിരിക്കും, അങ്ങനെയുള്ളവരെ സഹായിക്കുവാന്‍ തങ്ങള്‍ ധനസഹായം നടത്താറുണ്ടെന്നും രൂപത അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker