India

രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസ് (CDPI) വേളാങ്കണ്ണിയിൽ ആരംഭിച്ചു

ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നായി 750 വൈദീകർ പങ്കെടുക്കുന്നു...

സ്വന്തം ലേഖകൻ

വേളാങ്കണ്ണി: രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസിന് (CDPI) വേളാങ്കണ്ണിയിൽ തുടക്കമായി.
രാവിലെ 9 മണിക്ക് വേളാങ്കണ്ണി മോർണിംഗ് സ്റ്റാർ ദേവാലയത്തിൽ വച്ച് CBCI പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ നടന്ന സമൂഹപൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് നാല് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസിന് തുടക്കമായത്. ഇന്ന് (ജനുവരി 28) മുതൽ 31 വരെയാണ് രൂപതാ വൈദീകരുടെ സമ്മേളനം നടക്കുന്നത്. “The Joy of Priesthood” (പൗരോഹിത്യത്തിന്റെ സന്തോഷം) എന്ന വിഷയത്തെ ആപദമാക്കിയാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നായി 700 വൈദീകർ പങ്കെടുക്കുന്നു. കേരളത്തിൽ നിന്ന് വിവിധ രൂപതകളിൽ നിന്നായി CDPI-ൽ 105 വൈദീകർ പങ്കെടുക്കുന്നുണ്ട്.

2001-ലാണ് CDPI ആരംഭിച്ചതെങ്കിലും ഔദ്യോഗികമായി രൂപതാ വൈദീകരുടെ കൂട്ടായ്മയായി ഇതിനെ CCBI അംഗീകരിച്ചത് 2008-ലാണ് തുടർന്ന്, 2014-ൽ അതിന്റെ പുതുക്കിയ ചട്ടങ്ങളും CCBI അംഗീകരിച്ചു.

CDPI യുടെ ലക്‌ഷ്യം:

1) പുരോഹിതന്മാർക്കിടയിൽ ഐക്യം വളർത്തിയെടുകൊണ്ട് അവർക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുക.
2) ബിഷപ്പുമാരും പുരോഹിതന്മാരും തമ്മിലുള്ള സാഹോദര്യം വർദ്ധിപ്പിക്കുക.
3) ഇടയ ആത്മീയതയ്ക്കും, ഓരോ കാലത്തെയും അടയാളങ്ങൾക്കും അനുസൃതമായി വൈദീകരിൽ നിരന്തരമായ രൂപീകരണം നടത്തുക.
4) പുരോഹിതന്മാർക്കിടയിലെ ബന്ധം ദേശീയ തലത്തിൽ, രൂപതാ-അതിരൂപതാ വരമ്പുകൾക്കപ്പുറം വിപുലീകരിക്കുക.
5) ദൈവരാജ്യ സ്ഥാപനത്തിനുതകുന്ന തരത്തിൽ പ്രാദേശികവും, സാർവത്രികവുമായ രീതിയിൽ പരസ്പര പിന്തുണയുടെ ഒരു വെബ് സൃഷ്ടിക്കുക.

CDPI പ്രവർത്തിക്കുന്നത് CCBI യുടെ കീഴിലുള്ള ദൈവവിളി കമ്മീഷന്റെ നിർദ്ദേശങ്ങളനുസരിച്ചാണ്. ഈ കഴിഞ്ഞ കാലയളവിനുള്ളിൽ വൈദീക വിദ്യാർഥികളും, വൈദീകരും, സന്യസ്തരും CDPI യുടെ ലക്ഷ്യ പൂർത്തീകരണങ്ങൾക്കായുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പുരോഗമന ചിന്താഗതിക്കാരായ രൂപതാ വൈദീകരുടെ കൂട്ടായ്മയായാണ് CDPI കണക്കാക്കപ്പെടുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker