Diocese

രൂപതാ രജത ജൂബിലി ആഘോഷങ്ങൾക്ക് മിഴിവേൾകാൻ കൈതാങ്ങ് പദ്ധതി

ബിരിയാണി ഫെസ്റ്റിലൂടെയാണ് കെ.സി.വൈ.എം. അംഗങ്ങൾ കൈതാങ്ങ് പദ്ധതിയ്ക്കായുള്ള ആദ്യതുക കണ്ടെത്തിയത്...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് മിഴിവേകിക്കൊണ്ട് ആനപ്പാറ ഹോളി ക്രോസ്സ് ഇടവകയുടെ കൈതാങ്ങ് ഒരുക്കുന്ന പദ്ധതി. മരുന്നിനും ഭക്ഷണത്തിനുമായി കഷ്ടപ്പെടുന്ന നിർധനരായവരെ സഹായിക്കുക എന്ന ലക്ഷ്യവുമായി യുവജനങ്ങളുടെ നേതൃത്വത്തിൽ രൂപംകൊണ്ടതാണ് കൈതാങ്ങ് പദ്ധതി. വിവിധങ്ങളായ സംരഭങ്ങളിലൂടെ കണ്ടെത്തുന്ന തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. അങ്ങനെ ഇടവക തിരുനാളുമായി ബന്ധപ്പെട്ട് നടത്തിയ ബിരിയാണി ഫെസ്റ്റിലൂടെയാണ് കെ.സി.വൈ.എം. അംഗങ്ങൾ കൈതാങ്ങ് പദ്ധതിയ്ക്കായുള്ള ആദ്യതുക കണ്ടെത്തിയത്.

കൈതാങ്ങ് പദ്ധതി ഒരു തുടർസഹായ സംരഭമാണെന്നും, തങ്ങളാൽ കഴിയുന്നരീതിയിൽ സമൂഹത്തിലെ നിർധനരായവർക്ക് ഒരു കൈത്താങ്ങായി നിലനിൽക്കുകയുമാണ് ലക്ഷ്യമെന്നും ഇടവകാ കെ.സി.വൈ.എം. പറയുന്നു. സമൂഹത്തിലെ വേദന അനുഭവിക്കുന്നവരെ ചേർത്തു പിടിക്കുവാൻ യുവജനങ്ങൾ കാണിക്കുന്ന നല്ല മനസ്സിനെ ഇടവക വികാരി ഫാ.ജോയ് സാബു അഭിനന്ദിച്ചു.

സെപ്റ്റംബർ 12 ന് ആരംഭിച്ച ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയത്തിന്റെ 83-മത് ഇടവക തിരുനാളിന് സെപ്റ്റംബർ 19 ന് രാവിലെ നടന്ന ദിവ്യബലിയോടെയാണ് സമാപനമായത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചു കൊണ്ടായിരുന്നു ഇടവക തിരുനാൾ നടത്തിയതെന്ന് പാരീഷ് കൗൺസിൽ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker