രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സജീവമാകണം; മാര്‍ ആലഞ്ചേരി
രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സജീവമാകണം; മാര്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍
കൊച്ചി; രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഇടപെടലുകള്‍ കൂടുതല്‍ സജീവമാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പുതു വര്‍ഷത്തോട് അനുബന്ധിച്ച് സഭാ കാര്യാലമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പുതുവര്‍ഷ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ നേരിടുന്ന സമുദായത്തിന് സഭയുടെ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് കരുതണമെന്നും ലോകം മുഴുവനുമുള്ള സമുദായാംഗങ്ങളെ പിന്തുണയ്ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു
പുതുവര്‍ഷത്തില്‍ പ്രത്യാശയോടെ മുന്നേറാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് പുതുവര്‍ഷ കേക്ക് മുറിച്ചു കൊണ്ട് കര്‍ദിനാള്‍ ആശംസിച്ചു
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group