India

രാജ്യത്ത് മതേതര സർക്കാർ വരണമെന്ന് ഡൽഹി ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം

രാജ്യത്ത് മതേതര സർക്കാർ വരണമെന്ന് ഡൽഹി ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാർത്ഥിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൗട്ടോയുടെ കത്ത്. ഡൽഹി രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലേക്കുമായാണ് പ്രാർത്ഥനാചരണം ആരംഭിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ബിഷപ്പ് പ്രസ്താവനയിറക്കിയത്.

രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ദിവ്യകാരുണ്യ ആരാധന ഇടവകകളിൽ സംഘടിപ്പിക്കണമെന്നും ബിഷപ്പ് ഇടയ ലേഖനത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുക എന്നതു ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. 2019-ൽ രാജ്യത്ത് പുതിയ സർക്കാർ വരുന്നത് മുന്നിൽക്കണ്ട് രാജ്യത്തെയും നാം ഓരോരുത്തരേയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കാം. വെള്ളിയാഴ്ച ദിവസങ്ങളിൽ ഏവർക്കും സൗകര്യ പ്രദമായ സമയത്തു ഇടവകകളിൽ പ്രത്യേകമായി ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്തുകൊണ്ടുള്ള ഇടയ ലേഖനം ബിഷപ്പ് പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരുന്നു

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker