രാജ്യതലസ്ഥാനത്തെ മിശിഹാഘര്‍ ദേവാലയത്തിനു മുമ്പിൽ പ്രതീകാത്മക കാവൽ നിന്ന് കാസയുടെ പ്രതിഷേധം
കേരളത്തിൽ തുർക്കിയുടെ പതാക കത്തിച്ചുകൊണ്ടാണ് കാസ പ്രതിഷേധിച്ചത്...
ജോസ് മാർട്ടിൻ
ന്യൂഡല്‍ഹി: നൂറ്റാണ്ടുകളുടെ ക്രൈസ്തവ പൈതൃകങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുര്‍ക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രല്‍ പിടിച്ചെടുത്ത് മുസ്ലിം പള്ളിയാക്കി, ജൂലൈ 24 മുതൽ വെള്ളിയാഴ്ച്ച (ജുമാ) പ്രാർത്ഥന ആരംഭിച്ച തുർക്കി പ്രസിഡന്റ് എർദോഗന്റെ നടപടികള്‍ക്കെതിരെ ന്യൂഡൽഹി കാസ യൂണിറ്റ് അംഗങ്ങൾ ഡല്‍ഹിയിലെ വ്യവസായ മേഘലയായ ഒഖല മിശിഹാഘര്‍ ദേവാലയത്തിനു മുമ്പിൽ പ്രതീകാത്മകമായി കാവൽ നിന്ന് പ്രതിഷേധിച്ചു. കോവിഡ് 19-ന്റെ കടുത്ത നിയന്ത്രണങ്ങളുള്ള ഡൽഹിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പ്രേതിഷേധം.
ദേവാലയങ്ങളുടെ സംരക്ഷണത്തോടൊപ്പം, വിശ്വാസ സംരക്ഷണവും തങ്ങൾ സ്വന്തം ജീവൻ നൽകിയും കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിക്കാൻ കൂടിയാണ് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി തന്നെ തിരഞ്ഞെടുത്തതെന്ന് കാസ പ്രവര്‍ത്തകര്‍ കത്തോലിക് വോസ്സിനോട് പറഞ്ഞു. ഇസ്ലാം മതവും, തുർക്കി എന്ന രാഷ്ട്രവും രൂപംകൊള്ളുന്നതിനേക്കാൾ മുൻപേ ഹഗിയ സോഫിയ നിലനിന്നിരുന്ന കോൺസ്റ്റാന്റിനോപ്പിൾ നഗരം ലോകത്തിന്റെ തന്നെ തലസ്ഥാനമെന്നറിയപ്പെട്ടിരുന്നു.
കേരളത്തിൽ തുർക്കിയുടെ പതാക കത്തിച്ചുകൊണ്ടാണ് കാസ പ്രവർത്തകർ തുര്‍ക്കി പ്രസിഡന്റ് എർദോഗനെതിരെ പ്രതിഷേധിച്ചത്.