Kerala

രണ്ട് തവണ കുമ്പസാരിച്ചൊരുങ്ങി വൈദികന്‍ വിടപറഞ്ഞു.

വിശ്വാസ സമൂഹത്തെ സ്നേഹിച്ച ആന്‍റണി നൈനാംപറമ്പിലച്ചന്‍ വിടപറഞ്ഞു

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി: ഹൃദയം കൊടുത്ത് വിശ്വാസ സമൂഹത്തെ സ്നേഹിച്ച ആന്‍റണി നൈനാംപറമ്പിലച്ചന്‍ വിടപറഞ്ഞു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 2 തവണ കുമ്പാസാരിച്ച് ഒരുങ്ങിയാണ് അച്ചന്‍്റെ അന്ത്യയാത്രയെന്നതും ശ്രദ്ധേയമാണ്.

ചങ്ങനാശേരി അതിരൂപതാഗമായ അച്ചന്‍ നൈനാംപറമ്പില്‍ പരേതരായ വികെ ജോസഫ് കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനിക്കുന്നത്. 1992 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ പായിപ്പാട് അതിരമ്പുഴ തുടങ്ങി നിരവധി ദേവാലയങ്ങളില്‍ സഹവികാരിയായി സെവനമനുഷ്ടിച്ചിട്ടുണ്ട്.

കുമരങ്കരി , മാന്നില, നാല്‍പ്പാത്തിമല, കൈതവന , ഐക്കരച്ചിറ, കുളത്തുര്‍ , ളായിക്കോട് ദേവാലയങ്ങളില്‍ വികാരിയായും സേവനമനുഷ്ടിച്ചു. പ്രായമുള്ളവരെ ചേട്ടായിയെന്നും അച്ചാച്ചിയെന്നും പ്രായത്തില്‍ ഇളപ്പമുളളവരെ കുഞ്ഞേ എന്നോ കൊച്ചേയെന്നോ മോനേ യെന്നോ മാത്രം വിളിച്ച് വിശ്വാസികളുടെ ഹൃദയങ്ങളില്‍ അച്ചന്‍ ചിരപ്രതിഷ്ട നേടിയിരുന്നു.

സിസ്റ്റര്‍ മറിയാമ്മ നൈനാപറമ്പിലും ഫാ.മാര്‍ട്ടിന്‍ നൈനാപറമ്പിലും അച്ചനൊപ്പം സമര്‍പ്പിത ജീവിതം സ്വീകരിച്ച സഹോദരങ്ങളാണ.് അച്ചന്‍റെ അന്ത്യ നാളുകളില്‍ ഈ സഹോരങ്ങള്‍ അച്ചനൊപ്പം തന്നെയായിരുന്ന് അച്ചനെ പരിചരിച്ചു. ആന്‍റണി അച്ചന്‍റെ മൃത സംസ്കാര കര്‍മ്മം

ഇന്ന് ഉച്ചക്ക ശേഷം പൊടിപ്പാറ പളളിയില്‍ നടത്തി. ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker