Vatican

രണ്ടരമാസത്തിനു ശേഷം വത്തിക്കാനിലെ ചത്വരത്തിൽ പാപ്പായുടെ ആശീർവാദം തേടി വിശ്വാസികളെത്തി

പാപ്പായുടെ അഭിവാദനത്തെ കരഘോഷത്തോടെയായിരുന്നു വിശ്വാസികള്‍ സ്വീകരിച്ചത്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: രണ്ടരമാസത്തിനു ശേഷം പാപ്പായുടെ ആശീർവാദം തേടി വത്തിക്കാനിലെ ചത്വരത്തിൽ വിശ്വാസികളെത്തി. 24-Ɔο തീയതി ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ തന്റെ പഠനമുറിയിൽ നിന്ന് നടത്തിയ പ്രഭാഷണത്തിലും സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും ത്രികാല പ്രാർഥനയിൽ പങ്കെടുക്കുവാനുമായി നിരവധിപേരെത്തി. എത്തിയവർ സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും ഏറെ ആഹ്ലാദത്തോടെയാണ് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിൽ സ്ഥാപിച്ചിരുന്ന കൂറ്റന്‍ സ്ക്രീനുകളിലൂടെ പ്രാർത്ഥനകളിൽ പങ്കെടുത്തത്.

വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നുള്ള വായനയിലെ ‘ഗലീലിയിലെ മലയിൽ വച്ച് ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് ലോകം മുഴുവൻപോയി സുവിശേഷം പ്രഘോഷിക്കുകയും എല്ലാവരെയും സ്നാനപ്പെടുത്തുകയും ചെയ്യുവാനുള്ള ദൗത്യം നല്കുന്ന’ ഭാഗമായിരുന്നു വിചിന്തനം ചെയ്തത്. അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യത്തിന്റെ ഉള്ളടക്കം പ്രഘോഷിക്കുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക, ഗുരുവിന്റെ വഴിയിലൂടെ സഞ്ചരിക്കുക എന്നതായിരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സാക്ഷ്യമേകുകയെന്ന ദൗത്യം ഈ രക്ഷയുടെ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ‘സാക്ഷ്യം കൂടാതെ പ്രഘോഷിക്കുക സാധ്യമല്ലെന്നും, നമ്മുടെ വിശ്വാസം മൂലം ഇന്നത്തെ ശിഷ്യരായ നമ്മളും ഈ ദൗത്യ നിർവ്വഹണത്തിന് വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഉദ്‌ബോധിപ്പിച്ചു.

തുടർന്നുള്ള ആശീർവ്വാദം സ്വീകരിക്കുന്നതിനായി കാത്തുനിന്ന വിശ്വാസികളെ പാപ്പാ നിരാശപ്പെടുത്തിയുമില്ല. പ്രാർത്ഥനയ്ക് ശേഷം സാധാരണ ആശീർവാദം നൽകാറുള്ള ജനാലയിലേയ്ക്ക് വന്ന പാപ്പയുടെ കരങ്ങള്‍ വീശിയുള്ള അഭിവാദനത്തെ കരഘോഷത്തോടെയായിരുന്നു വിശ്വാസികള്‍ സ്വീകരിച്ചത്.

ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി) യുടെ അഞ്ചാം വാര്‍ഷിക ദിനവും കൂടിയായിരുന്നു ഞായറാഴ്ച.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker