യേശുവിന്‍റെ ദാസികളായ സഹോദരികളുടെ സ്ഥാപക ഇനിമുതൽ വാഴ്ത്തപ്പെട്ടവൾ
യേശുവിന്‍റെ ദാസികളായ സഹോദരികളുടെ സ്ഥാപക ഇനിമുതൽ വാഴ്ത്തപ്പെട്ടവൾ
സ്വന്തം ലേഖകൻ
കാരക്കാസ്: ‘യേശുവിന്‍റെ ദാസികളായ സഹോദരികൾ’ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ കാർമെൻ റെന്‍റിലെസ് മാർട്ടിനെസിനെ ഇന്നലെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലായിരുന്നു തിരുകർമ്മങ്ങൾ.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത തിരുകർമ്മങ്ങൾ
കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു
കാർമെന്‍റെ മാധ്യസ്ഥത്താൽ നിരവധി രോഗസൗഖ്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ഒരു വനിത ഡോക്ടറിനു കാർമെന്‍റെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുത രോഗ സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനു വത്തിക്കാൻ ആത്യന്തികമായി പരിഗണിച്ചത്. വനിത ഡോക്ടറിനു വൈദ്യുതാഘാതമേറ്റ് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഈ വനിത ഡോക്ടറിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്കു പോകവെ കാർമെന്‍റെ ചിത്രത്തിനു മുന്നിൽ നിന്ന് യുവ ഡോക്ടർ പ്രാർത്ഥിച്ചു. ആ നിമിഷം തന്നെ വനിതാ ഡോക്ടർക്ക് അത്ഭുത രോഗ സൗഖ്യം ലഭിച്ചു എന്നാണ് സാക്ഷ്യം. വൈദ്യശാസ്തപരമായി യാതൊരു വിശദീകരണവും ഇല്ലാത്ത സംഭവമാണെന്ന്‍ മനസ്സിലാക്കിയാണ് വത്തിക്കാൻ ഇത് അംഗീകരിച്ചത്.
വാഴ്ത്തപ്പെട്ട കാർമന് ജന്മനാതന്നെ ഇടതുകരം ഇല്ലായിരുന്നു, എന്നിട്ടും കൃത്രിമ കരത്തിന്‍റെ സഹായത്തോടെ ദരിദ്രരെയും ആലംബഹീനരെയും ശുശ്രുഷിക്കുന്നതിൽ സർവ്വഥാ ജാഗ്രത കാട്ടിയിരുന്നു.
1903 ആഗസ്റ്റ് 11-ന് കാരക്കാസിൽ ജനനം.
1927-ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ‘പരിശുദ്ധ കൂദാശയുടെ യേശുവിന്‍റെ ദാസികൾ’ എന്ന സന്യാസിനിസമൂഹത്തിൽ ചേർന്നു.
1931 സെപ്റ്റംബർ 8-ന് നിത്യ വ്രതവാഗ്ദാനം.
1977 മെയ് 9-ന് നിത്യതയിലേയ്ക്ക്.