ന്യൂയോർക്ക്: യേശുക്രിസ്തുവിനെക്കുറിച്ച് പരാമർശിക്കുന്ന മഹാത്മാ ഗാന്ധിയുടെ കത്ത് 50,000 ഡോളറിന് ലേലത്തിൽ പോയി. വാങ്ങിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയിൽ ജീവിച്ചിരുന്ന മിൽട്ടൻ ന്യൂബെറി ഫ്രാൻറ്റ്സ് എന്ന ക്രിസ്ത്യൻ മതനേതാവിന് അയച്ചതാണ് കത്ത്. 1926 ഏപ്രിൽ 6 തീയതി വച്ചിരിക്കുന്ന കത്ത് ടൈപ്പ് ചെയ്തശേഷം ഗാന്ധിജി ഒപ്പിടുകയായിരുന്നു.
മനുഷ്യകുലത്തിലെ മഹത്തായ ഗുരുക്കന്മാരിൽ ഒരാളാണ് യേശുവെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ എടുത്തുപറയുന്നുണ്ട്.
ഗാന്ധിജി യേശുവിനെക്കുറിച്ചു പരാമർശിക്കുന്ന ഒരു കത്ത് വില്പനയ്ക്കു വരുന്നത് ഇതാദ്യമാണെന്ന് ലേലം നടത്തിയ പെൻസിൽവേനിയയിലെ റാബ് കളക്ഷൻസ് പറഞ്ഞു.
Related