India

യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചത് ഒരുവിഭാഗത്തിന് വേണ്ടിമാത്രമല്ല എന്നതിന്റെ സാക്ഷ്യമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; ഡൽഹി ഭരിച്ചത് ക്രിസ്തുവിന്റെ മാതൃകയിൽ

ക്ഷമിക്കാനുളള പ്രബോധനമാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സന്ദേശം...

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യേശു ക്രിസ്തു ഭൂമിയിൽ അവതരിച്ചത് ഒരുവിഭാഗത്തിന് വേണ്ടിമാത്രമല്ല എന്നതിന്റെ സാക്ഷ്യമായിമാറുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ അഞ്ചുവർഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം നടത്താൻ ശ്രമിച്ചത് ക്രിസ്തുവിന്റെ മാതൃകയിലായിരുന്നു വെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 27-ന് ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ്-ന്യൂ ഇയർ വിരുന്നു സൽക്കാരത്തിനിടയിലായിരുന്നു കെജ്രിവാളിന്റെ തുറന്നുപറച്ചിൽ.

പാവങ്ങളെയും, അനാഥരെയും തന്റെ ജീവിതകാലം മുഴുവൻ ക്രിസ്തു ശുശ്രൂഷിച്ചുവെന്നും, ക്രിസ്തു കാണിച്ചുതന്ന പ്രസ്തുത മാതൃകയനുസരിച്ചാണ് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന മോഹല്ല ക്ലിനിക്കുകൾ ഡൽഹിയിലുടനീളം തങ്ങൾ ആരംഭിച്ചതെന്നും പറഞ്ഞ കേജ്രിവാൾ, ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ക്രിസ്തുവിന്റെ പ്രബോധനങ്ങൾ തന്റെ സർക്കാറിനെ ഏറെ സഹായിച്ചുവെന്നും കൂട്ടിച്ചേർത്തു.

യേശുക്രിസ്തു പഠിപ്പിച്ചതിന്റെ ഒരു ശതമാനമെങ്കിലും കാര്യങ്ങൾ പിന്തുടരാൻ സാധിച്ചാൽ അത് ഭാഗ്യമായിരിക്കുമെന്നും, ക്ഷമിക്കാനുളള പ്രബോധനമാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹി ആർച്ചുബിഷപ്പ് അനിൽ കൂട്ടോയും, മെത്തഡിസ്റ്റ് സഭയുടെ മെത്രാനായ സുബോധ് മണ്ഡലൽ, ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർളയുമടക്കം നിരവധി ക്രൈസ്തവ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker