World

യൂറോപ്പിൽ തുടർച്ചയായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾക്കെതിരെ പ്രതിക്ഷേധം ശക്തമാവുന്നു

മുസ്ളീം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിക്ഷേധങ്ങൾ...

സ്വന്തം ലേഖകൻ

ഇറ്റലി: യൂറോപ്പിൽ തുടർച്ചയായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾക്കെതിരെ പ്രതിക്ഷേധം ശക്തമാവുകയാണ്. മുസ്ളീം തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊറോണാക്കാലത്തും പ്രതിക്ഷേധങ്ങൾ നടക്കുന്നത്. ഇറ്റാലിയൻ പ്രതിപക്ഷ നേതാവ് സൽവീനിയുടെ നേതൃത്വത്തിൽ ഫ്രഞ്ച് എംബസിയുടെ മുൻപിലാണ് വ്യാഴാഴ്ച പ്രതിഷേധം നടന്നത്.

തീവ്ര ഇസ്‌ലാമിക ചിന്താഗതി പ്രചരിപ്പിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്നും, അഭയാർഥികളെ ഇറ്റലിയിലേക്ക് എടുക്കുന്നത് തടയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇസ്‌ലാമിക വിപ്ലവം സൃഷ്ടിക്കുന്നവരോട് മൃദുസമീപനം സ്വീകരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ നിലപാടിനെതിരെ ശക്തമായ പ്രതിക്ഷേധ സ്വരങ്ങളും ഉയർന്നുവരുന്നുണ്ട്.

ഫ്രത്തല്ലി തൂത്തിയിയുടെയും, ഇസ്ളാം മതത്തോടുള്ള പാപ്പായുടെ നിരന്തരമായ സാഹോദര്യ നിലപാടുകളെയും ലോകം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇസ്‌ലാം മതത്തിലെ ഒരുവിഭാഗം തീവ്രചിന്താഗതിക്കാർ സാഹോദര്യ നിലപാടിനെ സ്വീകരിക്കാൻ തയാറാകാത്തതും, ലോകത്തിന്റെ എല്ലായിടങ്ങളിലും ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നുമുള്ള നിലപാടിലേക്ക് യൂറോപ്പ്യൻ രാഷ്ട്രീയം മാറുന്നത് ലോകത്തിന് ആശങ്കയും അതേസമയം ക്രിസ്ത്യാനികൾക്ക് ആശ്വാസവും നൽകുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker