യു.എ.ഇ. ലേക്കുള്ള യാത്രയുടെ ആരംഭവും അവസാനവും മാതൃസന്നിധിയിൽ
യു.എ.ഇ. ലേക്കുള്ള യാത്രയുടെ ആരംഭവും അവസാനവും മാതൃസന്നിധിയിൽ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ യു.എ.ഇ. ലേയ്ക്കുള്ള യാത്രയുടെ ആരംഭം “റോമിന്‍റെ രക്ഷക” എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള മരിയ മജോരെ ബസലിക്കയിൽ നിന്നായിരുന്നു.
യു.എ.ഇ. സന്ദർശനം കഴിഞ്ഞുള്ള മടങ്ങിവരവിലും മാതൃസന്നിധിയിലെ പുഷ്പാര്‍ച്ചനയർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയില്ല പാപ്പാ. കാറില്‍ വത്തിക്കാനിലേയ്ക്ക് പോകും മുന്‍പെ, ദൈവമാതൃസന്നിധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി, പ്രാര്‍ത്ഥിച്ചാണ് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേയ്ക്ക് പ്രവേശിച്ചത്.
തന്‍റെ പ്രേഷിത യാത്രകള്‍ക്കു മുന്‍പും പിന്‍പും “റോമിന്‍റെ രക്ഷക” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്ന പതിവ് കത്തോലിക്കാസഭാ തലവനായ നാള്‍മുതല്‍ പാപ്പാ വിശ്വസ്തതയോടെ തുടരുകയാണ്
Holy Mary please pray for our family and special intentions.