Meditation

യുവ വൈദീകൻ വാഹനാപകടത്തിൽ മരണമടഞ്ഞു

മെയ് 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും...

ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരീക അവയവങ്ങൾക്ക്‌ ക്ഷതമേറ്റതിനാൽ അച്ചന്റെ നില കൂടുതൽ വഷളാവുകയും ഇന്ന് രാവിലെ (മെയ് 11-ന്) മരണമടയുമായിരുന്നു.

ഭൗതിക ശരീരം ഭവനത്തിലും തുടർന്ന് ഇടവക പള്ളിയായ സേവ്യർ ദേശ് ദേവാലയത്തിലും ഇന്ന് രാത്രി (മെയ് 11, 2022) 9 മണിയോടുകൂടി പൊതുദർശനത്തിനു വയ്ക്കുകയും, തുടർന്ന് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ പിതാവിന്റെയും വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ജാഗരണ പ്രാർത്ഥനാ ശുശ്രൂഷ നടത്തപ്പെടും.

മെയ് 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് സേവ്യർ ദേശ് ദേവാല സിമിത്തേരിയിൽ സംസ്കരിക്കും.

ആലപ്പുഴ രൂപതയിലെ ചെല്ലാനം സേവ്യർ ദേശ് ഇടവക പൊള്ളയിൽ തോമസിന്റെയും (ഉമ്മച്ചന്റെയും) റോസിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ പുത്രനായി 31-05-1981 ജനിച്ച ഫാ.റെൻസൺ 18-04-2009- ൽ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിനിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും സ്റ്റീഫൻ പിതാവിന്റെ സെക്രട്ടറി, രൂപതാ വൈസ് ചാൻസിലർ, ബിഷപ്പ്സ് കൂരിയ നോട്ടറി, കാത്തലിക് ലൈഫ് എഡിറ്റർ, ജീസസ് ഫ്രട്ടേണിറ്റി രൂപതാ ഡയറക്ടർ, ആലപ്പുഴ രൂപതാ മതബോധന കേന്ദ്രം (സുവിശേഷ ഭവൻ) ഡയറക്ടർ ആലപ്പുഴ മോർണിങ് സ്റ്റാർ സ്കൂൾ മാനേജർ, സെന്റ് പീറ്റേഴ്സ് ഇടവക സഹവികാരി തുടങ്ങിയ നിലകളിൽ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മരാമം വിദ്യാക്ഷേത്രത്തിൽ കാനോൻ നിയമ വിദ്യാർത്ഥിയായ ഫാ.റെൻസൺ അവധിക്ക്‌ നാട്ടിൽ എത്തുകയും മെയ് 5 മുതൽ അഴിക്കൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലത്തിൽ താൽകാലിക വികാരിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker