യുവാക്കള്‍ അറിവിലൂടെ ജ്ഞാനം നേടി സമൂഹത്തിന് പ്രകാശമാവണം; ഡോ.എം.സൂസപാക്യം
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോളേജിന്റെ ആദരം അര്‍പ്പിച്ചു
അനിൽ ജോസഫ്
വെളളറട: യുവാക്കള്‍ അറിവിലൂടെ ജ്ഞാനം നേടി സമൂഹത്തിന് പ്രകാശമാവണമെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. പൊതുസമൂഹത്തിന് ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധി പ്രതിഭകളെയാണ് സംഭാവന ചെയ്തതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. വിദ്യാലയങ്ങളെയും വിദ്യാഭ്യാസത്തെയും ശരിയായും, ഭാവിക്ക് ഉതകുന്ന രീതിയിലും, വിദ്യാര്‍ഥികള്‍ ഉപയോഗിക്കണമെന്നും നല്ലൊരു ശതമാനം വിദ്യാര്‍ഥികളും വിദ്യാഭ്യാസത്തെ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്മാനുവല്‍ കോളജിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
പൗരോഹിത്യത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന, ഇമ്മാനുവല്‍ കോളേജിന്റെ ആദ്യ രക്ഷധികാരികൂടിയായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് യോഗത്തില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് കോളേജിന്റെയും നെയ്യാറ്റിന്‍കര രൂപതയുടെയും ആദരം അര്‍പ്പിച്ചു.