Kerala
യുവജന മഹാസംഗമം – പുനലൂർ രൂപത ലോഗോ പ്രകാശനം ചെയ്തു
യുവജന മഹാസംഗമം - പുനലൂർ രൂപത ലോഗോ പ്രകാശനം ചെയ്തു
ഷിബു നെറ്റോ സി.
മരുതിമൂട്: 2019 ജനുവരിയിൽ നടക്കുവാൻ പോകുന്ന
യുവജന മഹാസംഗമത്തിന്റെ ലോഗോ പുനലൂർ രൂപത പ്രകാശനം ചെയ്തു. ആഗോള കത്തോലിക്കാ സഭ ലോക യുവജന ദിനമായി ആചരിച്ച ജൂലൈ 8-നായിരുന്നു പുനലൂർ രൂപതയിലെ എൽ.സി.വൈ.എം. ലോഗോ പ്രകാശനം ചെയ്തത്.
പുനലൂർ രൂപത 2019 ജനുവരി 26-ന് നടക്കുവാൻ പോകുന്ന “യുവജനമഹാ സംഗമ”ത്തിന്റെ ലോഗോയാണ് പ്രകാശനം ചെയ്തത്. രൂപതയുടെ ആത്മീയ കേന്ദ്രമായ മരുതിമൂട് ദേവാലയത്തിൽ വെച്ച് വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു പ്രകാശന കർമ്മം.
തീർത്ഥാടന കേന്ദ്രത്തിന്റെ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. രാജേഷ് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. രൂപതാ എൽ.സി.വൈ.എം. ഡയറക്ടർ റവ. ഫാ. ജോസ് ഫിഫിൻ, രൂപതാ എൽ.സി.വൈ.എം. പ്രസിഡന്റ് കുമാരി എന്നിവർ സംസാരിച്ചു. ദീന പീറ്റർ, രൂപതാ ഭാരവാഹികൾ, മറ്റ് എൽ.സി.വൈ.എം
യൂണിറ്റ് അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു.