India

യുവജന പരിശീലന ശിൽപശാല SKILTHON 2022 ജനുവരി 31-ന് ആരംഭിക്കും

30 ദിനങ്ങൾ നീണ്ടുനില്ക്കുന്ന ഓൺലൈൻ യുവജന പരിശീലന ശിൽപശാലയാണിത്...

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന യുവജന പരിശീലന ശിൽപശാല SKILTHON 2022 ജനുവരി 31-ന് തുടക്കമാവും. 30 ദിനങ്ങൾ നീണ്ടുനില്ക്കുന്ന ഓൺലൈൻ യുവജന പരിശീലന ശിൽപശാലയാണിത്. സലേഷ്യൻ സന്യാസസമൂഹത്തിന്റെ ബാംഗ്ലൂർ പ്രൊവിൻസിന്റെയും, KCBC യൂത്ത് കമ്മീഷന്റെയും, ബോസ്കോ യൂത്ത് സർവീസസ് കൊച്ചിയുടെയും (IYDC) നേതൃത്വത്തിലാണ് SKILTHON 2022 സംഘടിപ്പിക്കുന്നത്.

Youth and Media, Youth and Family, Youth and Personality, Youth and Career, Youth and Addictions, Soft Skills തുടങ്ങി 30 വിഷയങ്ങളാണ് പ്രഗത്ഭരാൽ കൈകാര്യം ചെയ്യപ്പെടുന്നത്.

തിങ്കൾ മുതൽ വെള്ളിവരെ ആറു ആഴ്ചകളിലായി 30 ക്ലാസുകൾ. ക്ലാസ് ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ക്ളാസുകൾ salesianprovinceofbangalore: https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും.

30 ദിന ക്ലാസ്സുകളുടെ അവസാനം ഒരു evaluation ഉണ്ടായിരിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവർക്കും https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured – youtube ചാനൽ subscribe ചെയ്തവർക്കും evaluation-നിൽ പങ്കെടുക്കാൻ സാധിക്കും. ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ നിന്ന് ഒന്നോ രണ്ടോ one word answer ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി ഗൂഗിൾ ഫോം വഴി ആയിരിക്കും evaluation. ചോദ്യങ്ങൾ കിട്ടി ഉത്തരം നൽകാൻ രണ്ടു ദിവസത്തെ സമയം നൽകും.

ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഒന്നാം സമ്മാനം -10,000/- രൂപയും, രണ്ടാം സമ്മാനം -7,000/- രൂപയും, മൂന്നാം സമ്മാനം -5,000/- രൂപയും, പ്രോത്സാഹന സമ്മാനം 10 പേർക്ക് 500 രൂപ വീതവും നൽകും.

Skilthon -നു രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ ഫോമിന്റെ ഈ ലിങ്കിൽ https://forms.gle/Cp4eJkH1G55VG8wW8 ക്ലിക്ക് ചെയ്യുക.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker