World

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” സിനഡിന് ഇന്ന് വത്തിക്കാനിൽ തുടക്കം

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” സിനഡിന് ഇന്ന് വത്തിക്കാനിൽ തുടക്കം

സ്വന്തം ലേഖകൻ

റോം: “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയം അടിസ്ഥാനമാക്കി യുവജനങ്ങൾക്ക് വേണ്ടിയുള്ള മെത്രാൻ സിനഡിന് ഇന്ന് തുടക്കം കുറിക്കപ്പെടും. ഭാരതത്തിൽ നിന്നും പതിനാലംഗ സംഘം ഈ സിനഡിൽ പങ്കെടുക്കുന്നുവെന്നത് സന്തോഷം നൽകുന്നു.

പങ്കെടുക്കുന്നവർ:

ഭാരതത്തിലെ മൂന്ന് കർദ്ദിനാൾമാർ

1) ദേശീയ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ബോംബെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്,
2) സീറോ മലബാർ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി,
3) സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ

രണ്ട് ആർച്ച് ബിഷപ്പുമാർ

1) ഒഡീഷ ആർച്ച് ബിഷപ്പ് ജോൺ ബർവ,
2) മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി അന്തോണി സ്വാമി

അഞ്ച് മെത്രാന്മാർ

1) വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ,
2) ആന്ധ്രപ്രദേശിലെ എലൂര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജയ റാവു പോളിമെറ,
3) ബെല്ലാരി ബിഷപ്പ് ഹെൻറി ഡിസൂസ,
4) കോട്ടയം സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ,
5) തലശ്ശേരി സഹായ മെത്രാൻ ജോസഫ് പാംപ്ലാനി

രണ്ട് വൈദികർ

1) കേരളത്തിൽ നിന്നുള്ള ഫാ.ജോസഫ് കൊച്ചാപ്പിള്ളിൽ,
2) കർണ്ണാടകയിൽ നിന്നുള്ള ഫാ.തോമസ് കള്ളിക്കാട്ട്

ഒരു യുവാവ്

കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ട്

ഒരു യുവതി

ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസ്

വത്തിക്കാനിൽ ഇന്ന് അതായത് ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന സിനഡ് ഒക്ടോബർ ഇരുപത്തിയെട്ടിനാണ് അവസാനിക്കുക. സഭയും പൗരോഹിത്യവും സന്യാസവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലയളവിൽ വിശ്വാസത്തെ പ്രതിയുള്ള ദൈവ വിളിയുടെ വിവേചിച്ചറിയലിനും തിരഞ്ഞെടുപ്പിനും ശ്രദ്ധയൂന്നിയുള്ള സിനഡിന്റെ പുതിയ സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും ഏറെ ശ്രദ്ധയോടു കൂടിയാണ് ലോകം ഉറ്റുനോക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker