Kerala

യുവജനങ്ങൾ ലഹരി മാഫിയകൾക്കെതിരെ ഉണർന്നു പ്രവർത്തിക്കണം; ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

സമൂഹത്തിൽ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ലഹരിക്ക് അടിമപ്പെട്ട് ചെറുപ്പക്കാർ ഉൾപ്പെടുന്നു...

അനിൽ ജോസഫ്

കൊച്ചി: ഇന്ന് സമൂഹത്തെ അപചയത്തിലേയ്ക്ക് കടത്തിവിടുന്ന ലഹരി മാഫിയകൾക്കെതിരെ യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. അന്താരാഷ്ട്ര യുവജനദിനാഘോഷത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ലഹരിക്ക് അടിമപ്പെട്ട് ചെറുപ്പക്കാർ ഉൾപ്പെടുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകളെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിച്ച് ലഹരിക്കെതിരെ നിലകൊള്ളുവാനും, ലഹരി മാഫിയകൾക്കെതിരെ പ്രതികരിക്കാനും, വിശ്വാസത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവജനങ്ങൾ തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. സിനിമാതാരം അന്നാ ബെൻ മുഖ്യ അതിഥി ആയിരുന്നു.

കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷെറി ജെ.തോമസ്, വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തീയ്യാടി, കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. ഷിനോജ് ആറഞ്ചേരി ജീസസ് യൂത്ത്ഡയറക്ടർ ഫാദർ ആനന്ദ് മണാലിൽ സി.എൽ.സി. ഡയറക്ടർ ഫാ. ജനിൻ മരോട്ടിക്കൽ, കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ആന്റെണി ജൂഡി, സി.എൽ.സി. വരാപ്പുഴ അതിരൂപത പ്രസിഡന്റ് ഹാരിസൺ, ജീസസ് യൂത്ത് കോഡിനേറ്റർ ഫാബിൻ ജോസ്, സിസ്റ്റർ നോർബർട്ട ctc, ഫ്രാൻസിസ് ഷെൻസൻ, ഫെറോന യൂത്ത് ഡയറക്ടേഴ്സ്, കോഡിനേറ്റേഴ്സ്, എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker