World
യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകാൻ മെത്രാന്മാരുടെ സിനഡ് വിളിച്ച് ഫ്രാൻസിസ് പാപ്പാ
യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകാൻ മെത്രാന്മാരുടെ സിനഡ് വിളിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ. ഷെറിൻ ഡൊമിനിക്
റോം: യുവജനങ്ങൾക്ക് മാറ്റത്തിന്റെ സമീപനങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരുടെ സിനഡ് വിളിച്ചിരിക്കുന്നത്. “യുവജനം, വിശ്വാസം, വിളി സംബന്ധമായ വിവേചിച്ചറിയൽ” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിലുള്ള മെത്രാന്മാരുടെ സിനഡ് ഒക്ടോബർ 3 മുതൽ 28 വരെ റോമിൽ വച്ച് നടത്തപ്പെടുക.
സിൻഡിലൂടെ യുവജനങ്ങളോട് പുതിയൊരു സമീപനത്തിനും ആത്മ പരിശോധനക്കും സഭ തയാറെടുക്കുകയാണ്. ജീവന്റെയും സ്നേഹത്തിന്റെയും പൂർണ്ണതയിലേക്കുള്ള വിളി വിവേചിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും യുവജനങ്ങളെ എങ്ങനെ നയിക്കാമെന്നു ചിന്തിക്കാനും, സുവിശേഷ പ്രഘോഷണത്തിനുള്ള ഫലപ്രദമായ മാർഗങ്ങൾ തിരിച്ചറിയാനും യുവജനങ്ങളോട് തന്നെ ആരായുകയാണ് സിനഡിന്റെ ലക്ഷ്യം.
സഭയും പൗരോഹിത്യവും സന്യാസവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലയളവിൽ വിശ്വാസത്തെ പ്രതിയുള്ള ദൈവ വിളിയുടെ വിവേചിച്ചറിയലിനും തിരഞ്ഞെടുപ്പിലും ശ്രദ്ധയൂന്നിയുള്ള സിനഡിന്റെ പുതിയ സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും ഏറെ ശ്രദ്ധയോടു കൂടിയാണ് ലോകം ഉറ്റുനോക്കുന്നത്.