യുവജനങ്ങൾക്കായുള്ള സിനഡിനൊരുക്കമായി ആത്മീയ തീർത്ഥാടനം – “പെർ മില്ലേ സ്ട്രാദേ”
യുവജനങ്ങൾക്കായുള്ള സിനഡിനൊരുക്കമായി ആത്മീയ തീർത്ഥാടനം - "പെർ മില്ലേ സ്ട്രാദേ"
ഫാ. വില്യം നെല്ലിക്കൽ
റോം: യുവജനങ്ങൾക്കായുള്ള സിനഡു സമ്മേളനത്തിന് ഒരുക്കമായി “പെർ മില്ലേ സ്ട്രാദേ” എന്ന പേരിൽ ഒരു ആത്മീയ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ യുവജനങ്ങൾ. “പെർ മില്ലേ സ്ട്രാദേ” എന്നാൽ “ആയിരം വഴികളിലൂടെ” എന്നാണ്. അതായത്, ആയിരം വഴികളിലൂടെ ഭൂരിഭാഗവും കാൽനടയായി ഇറ്റലിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും യുവജനങ്ങൾ റോമിൽ എത്തിച്ചേരുന്ന ഒരു തീർത്ഥാടനം.
ആഗസ്റ്റ് 3-ന് ആരംഭിക്കുന്ന ഈ തീർഥാടന യാത്ര 11,12 (ശനി,ഞായര്‍) തീയതികളില്‍ റോമില്‍ സംഗമിക്കും. ഇറ്റലിയിലെ 200 കത്തോലിക്കാ രൂപതകളില്‍നിന്ന്, യുവതീയുവാക്കള്‍ തീര്‍ത്ഥാടനമായി റോമിലേയ്ക്ക് എത്തിച്ചേരുന്ന തീർഥാടനം.
ആഗസ്റ്റ് 11-Ɔο തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് യുവജനങ്ങള്‍ റോമിലെ ‘ചിര്‍ക്കോ മാക്സിമോ’ സ്റ്റേഡിയത്തില്‍ സംഗമിക്കും. 50,000 യുവജനങ്ങള്‍ക്കൊപ്പം
100 മെത്രാന്മാരും ധാരാളം വൈദികരും സന്ന്യസ്തരും ഫ്രാന്‍സിസ് പാപ്പാ നയിക്കുന്ന ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.
ആഗസ്റ്റ് 12 ഞായറാഴ്ച രാവിലെ 9.30-ന് യുവജനങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍, ഇറ്റലിയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തിയുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിൽ പങ്കുകൊള്ളും. തുടർന്ന്, പാപ്പാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും അവരെ ആശീര്‍വ്വദിക്കും. അതോടെയാണ് “ആയിരം വഴികളിലൂടെ” “പെർ മില്ലേ സ്ട്രാദേ” യുവജന തീർഥാടനം സമാപിക്കുന്നത്.