Vatican

യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുവര്‍ മരണത്തില്‍ നേട്ടം കൊയ്യുന്നവര്‍ ഫ്രാന്‍സിസ് പാപ്പാ

പാലസ്തീനായില്‍ നടക്കുന്നത് മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പായുടെ ആഹ്വാനം.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍സിറ്റി :യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണ, വ്യവസായ രംഗങ്ങളില്‍ സാമ്പത്തികലക്ഷ്യം മാത്രം മുന്‍നിറുത്തി നേട്ടം കൊയ്യുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് പാപ്പാ. മരണം കൊണ്ട് നേട്ടം കൊയ്യുന്നവരാണ് ഇത്തരത്തിലുള്ളവരെന്ന് പാപ്പാ കുറ്റപ്പെടുത്തി. ആയുധനിര്‍മ്മാണരംഗത്തുള്ള ധനനിക്ഷേപത്തിന്‍റെ തോത്, ഭയാനകരമാണെന്ന് പാപ്പാ പറഞ്ഞു. ബുധനാഴ്ച രാവിലെ പൊതുകൂടിക്കാഴ്ചാവേളയില്‍ പതിനായിരക്കണക്കിന് വരുന്ന ആളുകളോട് സംസാരിക്കവെയാണ് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ആയുധനിര്‍മ്മാണത്തിനെതിരെ പാപ്പാ സ്വരമുയര്‍ത്തിയത്.

റഷ്യഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഉക്രൈനില്‍ മരണമടഞ്ഞവരുടെ കണക്കുകള്‍ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ പാപ്പാ, അത് അതിഭയാനകമാണെന്ന് പ്രസ്താവിച്ചു. യുദ്ധം ഒരിക്കലും ആരെയും വെറുതെ വിടുന്നില്ലെന്നും, ആരംഭത്തില്‍ത്തന്നെ അത് ഒരു പരാജയമാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ദൈവം ഏവര്‍ക്കും സമാധാനം നല്‍കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു.

പാലസ്തീന്‍- ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് പാലസ്തീന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, അവിടെ നടക്കുന്നത് മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണെന്ന് അപലപിച്ചു. എന്നാല്‍ അതേസമയം ഇസ്രയേലിനെയും മ്യാന്മാറിനെയും യുദ്ധങ്ങളിലായിരിക്കുന്ന എല്ലാ രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഏവരെയും പാപ്പാ ആഹ്വാനം ചെയ്തു. യുദ്ധങ്ങള്‍ വിതയ്ക്കുന്ന മരണത്തെയും വിപത്തുകളെയും കുറിച്ച് രാഷ്ട്രനേതൃത്വങ്ങളെയും, സാധാരണജനത്തെയും ഓര്‍മ്മിപ്പിക്കാനും, സമാധാനശ്രമങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും, അടുത്തിടെ നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും മറ്റവസരങ്ങളിലും കത്തോലിക്കാസഭാദ്ധ്യക്ഷന്‍ മറന്നിട്ടില്ല.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker