
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യാക്കോബായ സഭാ വിശ്വാസികളെ അനന്തപുരിയിൽ ‘ജസ്റ്റിസ് ഫോർ ലൂസി’ക്കാർ ഹൈജാക്ക് ചെയ്തു. പള്ളിത്തർക്കത്തിന്റെ പേരിൽ പ്രതികൂല വിധി കൈക്കലാക്കിയ യാക്കോബായ സഭയ്ക്ക് തങ്ങൾ അന്യാധീനമായി കൈവശം വെച്ചിരിക്കുന്ന പള്ളികളും സ്വത്തുക്കളും വിട്ടുകൊടുക്കേണ്ട അവസ്ഥവന്നപ്പോൾ, തങ്ങളുടെ നിലനിൽപ്പിന് ചർച്ച് ആക്ട് അല്ലാതെ വേറെ മാർഗ്ഗമില്ലാ എന്ന ചിന്തയിൽ നിന്ന് ചർച്ച് ആക്ട് ക്രൂസേഡ് എന്ന പേരിൽ തിരുവനതപുരത്ത് സംഘടിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചർച്ച് ആക്ടിലൂടെയെങ്കിലും തങ്ങളുടെ പള്ളികൾ എതിർ വിഭാഗം കൈക്കലാക്കുന്നത് തടഞ്ഞ്, പള്ളികളെല്ലാം ഇടവകക്കാരുടേത് എന്ന ബോധ്യം നൽകി സംരക്ഷിക്കാം എന്നാണ് യാക്കോബായ മെത്രാന്മാരുടെ കണക്കുകൂട്ടൽ. അതിനു വേണ്ടിയാണ് ഇന്ന് അനന്തപുരിയിൽ വൻ പ്രകടനം നടത്തിയതും. നിർഭാഗ്യവശാൽ ഈ പരിപാടിയെ, തങ്ങൾ വിളിച്ചാൽ അൻപതുപേരുപോലും തികച്ചു വരില്ല എന്ന അനുഭവവും ബോധ്യവുമുള്ള ‘ജസ്റ്റിസ് ഫോർ ലൂസി’ക്കാർ തങ്ങളുടേതാക്കി മാറ്റി, യാക്കോബായ സഭ എത്തിച്ചു കൊടുത്ത വിശ്വാസികളെ തങ്ങളുടെ ശിൽപ്പന്തികളായി തരംതാഴ്ത്തി.
സന്യാസസഭയിൽ നിന്ന് പുറത്താക്കപ്പെട്ട അഭിനവ നവോത്ഥാന നായിക ലൂസി ഉൾപ്പെടെ പറഞ്ഞതാകട്ടെ മതമേലദ്ധ്യക്ഷൻമാരെല്ലാം അഴിമതിയും ലൈംഗീകതയും കൊണ്ട് ആറാടി ജീവിക്കുന്നവരാണെന്നും. ചുരുക്കത്തിൽ, ചർച്ച് ആക്ട് ക്രൂസേഡിന്റെ ലക്‌ഷ്യം പള്ളിനഷ്‌ടമാകൽ തടയുകയല്ല മറിച്ച്, യാക്കോബായ സഭയിൽ ഉൾപ്പെടെയുള്ള സഭകളിലെ മെത്രാൻമാരും വൈദീകരും കള്ളൻമാരാണ് അതിനെ എതിർക്കാൻ ചർച്ച് ആക്ട് വരണം. ഈ പ്രസംഗങ്ങൾക്കൊക്കെ പാവം യാക്കോബായ വിശ്വാസികൾക്ക് കൈയടിക്കേണ്ട അവസ്ഥയും, കോതമംഗലം മുതലുള്ള ആൾക്കാരെ വണ്ടിപിടിച്ച് കൊണ്ടുവന്ന യാക്കോബായ സഭയിലെ മെത്രാൻമാരും വൈദീകരും പാമ്പിനെ പിടിച്ച് തോളത്ത് വച്ച അവസ്ഥയിലുമായി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.