Kerala

മൽസ്യ തൊഴിലാളി സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചെന്നു പറയുന്ന ഉത്തരവ് സർക്കാർ പുറത്തു വിടണം: കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത

'അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചു' എന്ന് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ സർക്കാർ നൽകിയെന്ന് പറയുന്ന ആ ഉത്തരവ് ഉടൻ പുറത്തു വിടണം...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞത്ത് നടത്തുന്ന മൽസ്യ തൊഴിലാളികളുടെ അതിജീവന സമരം 130 ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ച് ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തെ പോലീസ് ഗുണ്ടകളെ കൊണ്ട് അടിച്ചർത്താൻ നോക്കുന്ന ഈ ജനാധിപത്യവിരുദ്ധ നിലപാട് ഒരിക്കലൂം അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത. ‘അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചു’ എന്ന് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ സർക്കാർ നൽകിയെന്ന് പറയുന്ന ആ ഉത്തരവ് ഉടൻ പുറത്തു വിടണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെട്ടു.

ഞായറാഴ്ച വിഴിഞ്ഞത്ത് നടന്ന അക്രമങ്ങൾ ബോധപൂർവം ഗൂഢശക്തികളുടെ ഒത്താശയോടെ സർക്കാരും പോലീസും ചേർന്ന് നടത്തിയ നാടകമാണെന്നും, ഇന്നലെ നടന്ന സമരത്തിന് പിന്നിൽ ആരാണെന്നു സർക്കാർ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു. സർക്കാരിന്റെ മർക്കട മുഷ്ടി വെടിഞ്ഞു അകാരണമായി ബിഷപ്പിനെതിരെയും സമരക്കാർക്കെതിരെയും എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിച്ച് സമാധാനപരമായി സമരനേതാക്കളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തെണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു.

നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ്‌ ഹോമിൽ കൂടിയ അടിയന്തിര യോഗത്തിൽ രൂപത പ്രസിഡന്റ് ശ്രീ.ആൽഫ്രഡ്‌ വിൽ‌സൺ അധ്യക്ഷത വഹിച്ചു, അൽമായ ഡയറക്ടർ ഫാ.അനിൽകുമാർ എസ്‌.എം., ജനറൽ സെക്രട്ടറി ശ്രീ.വികാസ് കുമാർ എൻ.വി., ട്രെഷറർ ശ്രീ.രാജേന്ദ്രൻ ജെ. എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker